മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, പാര്‍ട്ടി പ്രവര്‍ത്തക സമിതി അംഗവുമായ ഗുലാംനബി ആസാദ് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി.കോണ്‍ഗ്രസില്‍ നേതൃമാറ്റ ആവശ്യം ശക്തിപ്പെടുന്നതിനിടെയാണ് ജി-23യില്‍ പെട്ട ഗുലാം നബി ആസാദ് പവാറിനെ കണ്ടത്.
അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിന് പിന്നാലെ പാര്‍ട്ടിക്കകത്ത് അസ്വാരസ്യം ഉണ്ടായിരുന്നു. ഒരിടത്തുപോലും വിജയിക്കാതെ സമ്പൂര്‍ണമായി പരാജയപ്പെട്ടതോടെ പാര്‍ട്ടിയില്‍ നേതൃമാറ്റം ആവശ്യമാണെന്ന് ജി-23 നേതാക്കള്‍ വ്യക്തമാക്കി.
കോണ്‍ഗ്രസില്‍ നിന്ന് വിട്ടുപോയ മമത ബാനര്‍ജിയേയും ശരദ് പവാറിനേയും അകന്നുപോയ എത്തിക്കണമെന്ന് കപില്‍ സിബല്‍ പറഞ്ഞിരുന്നു.ബിജെപിയെ ആഗ്രഹിക്കാത്ത ഇന്ത്യയിലെ എല്ലാവരെയും ഒരുമിച്ചുകൂട്ടുകയാണ് ഇപ്പോള്‍ വേണ്ടതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
പാര്‍ട്ടി നേതൃത്വവുമായി ജി-23 ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ ഗുലാം നബിയും പവാറും തമ്മിലുള്ള കൂടിക്കാഴ്ച പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയാണ്.
English Summary: The Ghulam Nabi-Pawar meeting is gaining importance
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.