20 October 2024, Sunday
KSFE Galaxy Chits Banner 2

Related news

September 29, 2024
September 14, 2024
September 14, 2024
August 18, 2024
August 9, 2024
July 4, 2024
July 1, 2024
June 23, 2024
June 22, 2024
June 21, 2024

ഡല്‍ഹിയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; താപനില ഉയരുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
March 31, 2022 12:23 pm

ഡല്‍ഹിയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നിലവില്‍ രാജ്യതലസ്ഥാനത്ത് ശക്തമായ ഉഷ്ണക്കാറ്റ് തുടരുകയാണ്. 40 ഡിഗ്രി വരെ ഡൽഹി നഗരത്തിൽ ഏറ്റവും കൂടിയ താപനില ഉയർന്നേക്കും.എന്നാൽ അടുത്ത രണ്ട് ദിവസങ്ങളിൽ താപനിലയിൽ നേരിയ കുറവുണ്ടാക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ആർ കെ ജീനാമണി പറഞ്ഞു . 

വിദർഭ, മറാക്ക്വാഡ, പശ്ചിമ രാജസ്ഥാൻ, ഗുജറാത്ത്, പശ്ചിമ മധ്യപ്രദേശ് എന്നിവിടങ്ങളിൽ താപ നില 40–41 ഡിഗ്രിയിലെത്തിയിരുന്നു. താപ നില രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ കൂടിയേക്കാമെന്നാണ് റിപ്പോർട്ട്. പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ്, മധ്യപ്രദേശ്, ബിഹാർ, ഝാർഖണ്ഡ് എന്നിവിടങ്ങളിൽ ഉഷ്ണതരംഗം നിരീക്ഷിക്കപ്പെട്ടിരുന്നു. ഏപ്രിൽ 6 ന് പരമാവധി താപനില 41 ഡിഗ്രി സെൽഷ്യസായി ഉയരും. ഇന്നലെ 39.6 ഡിഗ്രി സെൽഷ്യസാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. പരമാവധി താപനില 40 ഡിഗ്രിയോ അതിൽ കൂടുതലോ ആയിരിക്കുമ്പോൾ, സാധാരണയിൽ നിന്ന് 4.5 മുതൽ 6.4 ഡിഗ്രി സെല്‍ഷ്യസില്‍ ഉയര്‍ന്ന് നില്‍ക്കുമ്പോളാണ് ഒരു ഉഷ്ണതരംഗം രേഖപ്പെടുത്തുന്നത്. 

Eng­lish Summary:Heat wave warn­ing issued in Delhi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.