സ്ത്രീകള്‍ക്ക് നേരെ വര്‍ദ്ധിച്ച് വരുന്ന അതിക്രമങ്ങളില്‍ നിന്നും സ്വയം പ്രതിരോധത്തിലൂടെ രക്ഷനേടുന്നതിന് സ്വയം പ്രതിരോധ പദ്ധതിയായ സെല്‍ഫ് ഡിഫന്‍സ് ട്രൈയിനിംഗ് ശ്രീനാരായണ വനിതാ കോളേജില്‍ ആരംഭിച്ചു. കൊല്ലം സിറ്റി പൊലീസും കൊല്ലം ശ്രീനാരായണ വനിതാ കോളേജ് വിമന്‍ സെല്ലും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലൂടെ സ്വയം പ്രതിരോധ മാര്‍ഗങ്ങളെ സംബന്ധിച്ച് സാങ്കേതിക മാര്‍ഗങ്ങള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പകര്‍ന്ന് നല്‍കി. സ്ത്രീകളെ ശാരീരികമായും മാനസികമായും സജ്ജരാക്കി സ്വയം പ്രതിരോധത്തിലൂടെ ആക്രമികളില്‍ നിന്നും രക്ഷനേടന്‍ ഇത് പെണ്‍കുട്ടികളെ പ്രാപ്തരാക്കും.
സ്ത്രീശാക്തീകരണം കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും അതിന് വിദ്യാര്‍ത്ഥിനികളെ സജ്ജരാക്കാന്‍ സെല്‍ഫ് ഡിഫന്‍സ് സഹായിക്കുമെന്നും എസ്.എന്‍ വനിതാ കോളേജ് ഓഡിറ്റോറിയത്തില്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ നാരായണന്‍ റ്റി അഭിപ്രായപ്പെട്ടു.
എസ്.എന്‍. വനിതാ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. നിഷാ ജെ തറയില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡീ. എസ്‌പി ജോസി ചെറിയാന്‍, ക്രൈം ബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണര്‍ സോണി ഉമ്മന്‍ കോശി, കോളേജ് വിമന്‍ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ശില്‍പ്പാ ശശാങ്കന്‍, അസിസ്റ്റന്റ് പ്രൊ. വീണ ജെ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ റജീന ബീവിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സെല്‍ഫ് ഡിഫന്‍സ് ടെക്നിക്കുകള്‍ പരിശീലനം നല്‍കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.