അസമിൽ നിന്ന് പാർലമെന്റിന്റെ ഉപരിസഭയിലെ രണ്ട് സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തോൽവി. കഴിഞ്ഞ ദിവസം രാജ്യസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എതിരില്ലാതെ ഒരു സീറ്റിൽ നിന്ന് വിജയിക്കാനും ബിജെപിക്ക് സാധിച്ചു. ഒരു കോൺഗ്രസ് എംഎൽഎയുടെ വോട്ട് പാഴായതും പ്രതിപക്ഷമായ കോൺ ഗ്രസിന് തിരിച്ചടിയായി.
രണ്ട് സീറ്റിലും ബിജെപി ജയിച്ചത് പ്രതിപക്ഷത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്. ബാലറ്റ് പേപ്പറിൽ 1 എന്ന് എഴുതുന്നതിന് പകരം വൺ എന്ന് എഴുതിയതിനാൽ ആണ് കോൺഗ്രസ് എംഎൽഎയും മുൻ മന്ത്രിയും ആയിരുന്ന സിദ്ദിഖ് അഹമ്മദിന്റെ വോട്ട് പാഴായിപ്പോയത്. സിദ്ദിഖ് ബോധപൂർവം വിപ്പ് അനുസരിക്കാത്തതാണെന്ന് കോൺഗ്രസ് പിന്നീട് ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു. യുപിപിഎലിന്റെ സ്ഥാനാർത്ഥി റൂങ്‌വ്ര നർസാരിയെയാണ് ബിജെപി ഇവിടെ പിൻതുണച്ചത്.
റിപുൻ ബോറയായിരുന്നു കോൺ ഗ്രസിന്റെ സ്ഥാനാർത്ഥി. പബിത്ര മാർഗരിറ്റയാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ബിജെപി സ്ഥാനാർത്ഥി. വളരെ എളുപ്പത്തിൽ വിജയം നേടാൻ പബിത്രക്ക് സാധിച്ചു. പബിത്രക്ക് 46 വോട്ടും നർസാരിക്ക് 44 വോട്ടും ലഭിച്ചപ്പോൾ ബോറയ്ക്ക് 35 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ പിൻതുണയോടെ മത്സരിക്കാനിറങ്ങിയ ബോറക്ക് 43 വോട്ടുകളായിരുന്നു വിജയിക്കാനായി വേണ്ടിയിരുന്നത്.
എന്നാൽ സിദ്ദിഖിന്റെ വോട്ട് പാഴായത് പ്രതിപക്ഷത്തിന് തിരിച്ചടിയായി. തങ്ങളുടെ ഭാ ഗത്ത് നിന്ന് പിഴവ് സംഭവിച്ചിട്ടില്ലെന്ന് കോൺഗ്രസ് അവകാശപ്പെട്ടെങ്കിലും അതിന് ഫലം ഉണ്ടായില്ല. പിന്നീട് ഈ വാദം തർക്കത്തിലേക്കും നീങ്ങി. നിലവിൽ സംസ്ഥാന നിയമസഭയിൽ ആകെയുള്ള 126 വോട്ടിൽ 83 വോട്ടുകളും ബിജെപിക്കും സഖ്യകക്ഷികൾക്കും അവകാശപ്പെട്ടതാണ്.ഞങ്ങൾ അസമിൽ നിന്ന് രണ്ട് രാജ്യസഭാ സീറ്റുകളിലും യഥാക്രമം 11, 9 വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു,
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ട്വീറ്റ് ചെയ്തു. അതേ സമയം വിഷയത്തിൽ 2015ൽ ബിജെപിയിൽ ചേർന്ന മുൻ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശർമ്മക്കെതിരെ കോൺഗ്രസ് ആരോപണം ഉന്നയിക്കുന്നുണ്ട്. ചില കോൺഗ്രസ് എംഎൽഎമാരെ ക്രോസ് വോട്ട് ചെയ്യാൻ ഹിമന്ത പ്രേരിപ്പിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏഴ് എംഎൽഎമാർ ഇവിടെ ക്രോസ് വോട്ട് ചെയ്തു എന്നാണ് ആരോപണം.
English Summary: Rajya Sabha elections; In Assam, the caretaker Congress and the BJP won unopposed
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.