17 May 2024, Friday

വയറിളക്ക രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണം

Janayugom Webdesk
കൊല്ലം
April 1, 2022 8:25 pm

കോവിഡ് നിയന്ത്രണ കാലത്ത് കുറവായിരുന്ന വയറിളക്കരോഗങ്ങള്‍ വീണ്ടും കണ്ടത്തിയ സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറയിപ്പ്. ഉത്സവസ്ഥലങ്ങളിലും, മേളകളിലും ലഭിക്കുന്ന ഐസ്‌ക്രീം, ശീതളപാനീയങ്ങള്‍, തുറന്നുവെച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം. ഉത്സവസ്ഥലങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമാകും സ്റ്റാളുകള്‍ സ്ഥാപിക്കുന്നതിന് അനുമതി.
ഉത്സവനടത്തിപ്പ് സംബന്ധിച്ച വിവരങ്ങള്‍ ഭാരവാഹികള്‍ ആരോഗ്യവകുപ്പിനെ മുന്‍കൂറായി അറിയിക്കണം. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് ഉണ്ടെങ്കിലും മാസ്‌ക് നിര്‍ബന്ധമാണ്. സാമൂഹിക അകലവും പാലിക്കണം. ആഹാരം കഴിക്കുന്നതിന് മുന്‍മ്പും ശേഷവും കൈയും മുഖവും വെള്ളം ഉപയോഗിച്ച് വൃത്തിയായി കഴുകണം. വായ് ശുദ്ധിയാക്കുന്നതിന് പ്രത്യേക ശ്രദ്ധ വേണമെന്നും കോവിഡിനോടൊപ്പം വയറിളക്ക രോഗങ്ങളേയും പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മേളകളിലും ഉത്സവങ്ങളിലും ശുദ്ധജലലഭ്യത ഉറപ്പാക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ബിന്ദു മോഹന്‍ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.