കുഴൽമന്ദത്ത് കെഎസ്ആർടിസി ബസിടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. കെഎസ്ആർടിസി ഡ്രൈവർ സി എസ് ഔസേപ്പിനെതിരെ ഐ പി സി 304 വകുപ്പ് ചുമത്തി. ജില്ലാ ക്രൈം റേക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പി എം സുകുമാരൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. ദൃക്സാക്ഷികളായ മൂന്നു പേരുടെ മൊഴിയും ദൃശ്യങ്ങളും പരിശോധിച്ചാണ് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്തത്.
304 എ വകുപ്പ് ചുമത്തി ഇയാളെ നേരത്തെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. ഫെബ്രുവരി 7‑നാണ് ആദർശ് മോഹൻ, സാബിത്ത് എന്നിവർ അപകടത്തിൽ മരിച്ചത്. അപകട ദൃശ്യങ്ങൾ പുറത്തുവന്നതോടെ കെഎസ്ആർടിസി ഡ്രൈവർ മന:പൂർവ്വം അപകടമുണ്ടാക്കിയെന്ന് ബന്ധുക്കല്‍ പറയുന്നത്.
English Summary:KSRTC driver charged with non-bailable offense
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.