19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 19, 2024
November 26, 2024
November 26, 2024
November 22, 2024
November 21, 2024
November 21, 2024
November 16, 2024
November 15, 2024
October 15, 2024
October 7, 2024

ജനങ്ങളോട് തെരുവിലിറങ്ങാന്‍ ആഹ്വാനം ചെയ്ത് ഇമ്രാന്‍ ഖാന്‍

Janayugom Webdesk
ഇസ്ലാമാബാദ്
April 2, 2022 10:45 pm

അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ജനങ്ങളോട് തെരുവിലിറങ്ങാന്‍ ആഹ്വാനം ചെയ്ത് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. വിദേശശക്തികളുടെ പ്രേരണയെതുടര്‍ന്ന് തന്നെ പുറത്താക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണെന്നും ഇമ്രാന്‍ ഖാന്‍ പറ‍ഞ്ഞു.

2018ലാണ് ഇമ്രാന്‍ ഖാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി അധികാരത്തിലേറിയത്. സാമ്പത്തിക ക്രമക്കേടുകളും വിദേശനയത്തിലുണ്ടായ പാളിച്ചകളും ഉയര്‍ത്തിക്കാണിച്ചാണ് പ്രതിപക്ഷം ഇമ്രാന്‍ഖാനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നിരിക്കുന്നത്. ഇന്ന് പ്രമേയം പാര്‍ലമെന്റില്‍ പരിഗണിക്കും.

പ്രമേയത്തെ എങ്ങനെ നേരിടണമെന്ന് എനിക്കറിയാം, ഞാന്‍ ഉറപ്പായും അതിനെ നേരിടുകതന്നെ ചെയ്യും. എന്റെ പ്രീയപ്പെട്ട ജനങ്ങള്‍ ജാഗ്രത പാലക്കണം. രാജ്യത്തിന് നിരക്കാത്തതായ എന്ത് സംഭവിച്ചാലും തെരുവിലിറങ്ങി പ്രതിഷേധം നടത്തണമെന്നും ഇമ്രാന്‍ ഖാന്‍ ആഹ്വാനം ചെയ്തു.

Eng­lish sum­ma­ry; Imran Khan urges peo­ple to take to the streets

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.