രാജ്യത്ത് 850 ൽ അധികം വരുന്ന അവശ്യമരുന്നുകളുടെ വില വർദ്ധനവിനെതിരെ എഐവൈഎഫ് ആലപ്പുഴയിൽ സംഘടിപ്പിച്ച പ്രതിഷേധം സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ബി എസ് എന്‍ എല്‍ ഓഫീസിന് മുന്നിൽ നടന്ന സമരത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് ഷമീറ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു.
ആലപ്പുഴ മണ്ഡലം സെക്രട്ടറി സെക്രട്ടറി എം കണ്ണൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോൻ, എഐഎസ്എഫ് ജില്ലാ സെക്രട്ടറി അസ്‌ലം ഷാ, പ്രസിഡന്റ് യു അമൽ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ എക്സിക്യുട്ടീവ് അംഗം സന്തോഷ് കുമാർ എം നന്ദി പറഞ്ഞു. ടി വി സ്മാരകത്തിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് ജില്ലാ കമ്മിറ്റി അംഗങ്ങളായ ആശ സുനീഷ്, സോണിയ മാർട്ടിൻ നേതാക്കളായ നിജു തോമസ്, നവാസ് ബഷീർ, അനീഷ് എ തുടങ്ങിയവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.