രാജ്യത്തെ ഏറ്റവും വലിയ ഹൗസിങ് ഫിനാന്‍സ് കമ്പനിയായ എച്ച്ഡിഎഫ്‌സി ലിമിറ്റഡിനെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക് ആയ എച്ച്ഡിഎഫ്‌സിയില്‍ ലയിപ്പിക്കുന്നു. റിസര്‍വ് ബാങ്കിന്റെയും മറ്റ് നിയന്ത്രണ സംവിധാനങ്ങളുടെയും അംഗീകാരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ലയനമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് അറിയിച്ചു. ഇന്നലെ ചേര്‍ന്ന ബോര്‍ഡ് യോഗം ലയനത്തിന് അംഗീകാരം നല്‍കിയതായും റെഗുലേറ്ററി ഫയലിങ്ങില്‍ പറയുന്നു.
എച്ച്ഡിഎഫ്‌സി ബാങ്കിന്റെ 42 ഷെയറുകള്‍ എച്ച്ഡിഎഫ്‌സിയുടെ 25 ഷെയറുകള്‍ക്കു തുല്യമായിരിക്കും എന്ന അനുപാതത്തിലാണ് ലയനമെന്ന് റെഗുലേറ്ററി ഫയലിങ്ങില്‍ പറയുന്നു. അതേസമയം എച്ച്ഡിഎഫ്‌സി ബാങ്ക് 100 ശതമാനം പൊതു ഓഹരി ഉടമകളുടെ ഉടമസ്ഥതയിലായിരിക്കും. എച്ച്ഡിഎഫ്‌സിയുടെ നിലവിലുള്ള ഓഹരിയുടമകള്‍ക്ക് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ 41 ശതമാനം ഓഹരിയുണ്ടാകും.
2021 ഡിസംബര്‍ 31 വരെ എച്ച്ഡിഎഫ്‌സിക്ക് മൊത്തം ആസ്തി 6,23,420.03 കോടി രൂപയും വിറ്റുവരവ് 35,681.74 കോടി രൂപയും അറ്റ ആസ്തി 1,15,400.48 കോടി രൂപയുമാണ്. എച്ച്ഡിഎഫ്‌സി ബാങ്കിന് ആകെ ആസ്തി 19,38,285.95 കോടി രൂപയാണ്. 2021 ഡിസംബര്‍ 31‑ന് അവസാനിച്ച ഒമ്പത് മാസത്തെ വിറ്റുവരവ് 1,16,177.23 കോടി രൂപയും, 2021 ഡിസംബര്‍ 31 ലെ കണക്കനുസരിച്ച് മൊത്ത മൂല്യം 2,23,394.00 കോടി രൂപയുമാണ്.
നിര്‍ദ്ദിഷ്ട ലയനം എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഭവന വായ്പാ പോര്‍ട്ട്ഫോളിയോ നിര്‍മ്മിക്കാനും നിലവിലുള്ള ഉപഭോക്തൃ അടിത്തറ വര്‍ധിപ്പിക്കാനും പ്രാപ്തമാക്കുമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് പറഞ്ഞു. എച്ച്ഡിഎഫ്‌സി ലിമിറ്റഡുമായുള്ള സംയോജനം 6.8 കോടി ഉപഭോക്താക്കളുടെ വലിയ അടിത്തറയുള്ള എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മൂല്യം വര്‍ധിപ്പിക്കുമെന്നും ബാങ്കിങ് വിദഗ്ധര്‍ കരുതുന്നു.
English Summary: HDFC Ltd. merges with HDFC Bank
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.