23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

സംസ്ഥാനത്ത് ഇന്ന് 354 കോവിഡ് രോഗികള്‍; 282 രോഗമുക്തര്‍, കേസുകള്‍ ഇല്ലാതെ കാസര്‍കോട്

Janayugom Webdesk
തിരുവനന്തപുരം
April 5, 2022 5:59 pm

സംസ്ഥാനത്ത് ഇന്ന് 354 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 282 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,360 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 3 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 64 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,196 ആയി.

കോവിഡ്- ജില്ല തിരിച്ച്
എറണാകുളം 94,തിരുവനന്തപുരം 79,കോട്ടയം 31,പത്തനംതിട്ട 30, കോഴിക്കോട് 30, തൃശൂർ 25,കണ്ണൂർ 15,കൊല്ലം 14,ഇടുക്കി 10, പാലക്കാട് 10, ആലപ്പുഴ 8,മലപ്പുറം 7,വയനാട് 1,കാസർഗോഡ് 0 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്.

കോവിഡ്- രോഗമുക്തര്‍
തിരുവനന്തപുരം 39,കൊല്ലം 13,പത്തനംതിട്ട 5,ആലപ്പുഴ 13,കോട്ടയം 20, ഇടുക്കി 6,എറണാകുളം 87,തൃശൂർ 54,പാലക്കാട് 3,മലപ്പുറം 7,കോഴിക്കോട് 25,വയനാട് 6,കണ്ണൂർ 4,കാസർഗോഡ് 0 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2507 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

Eng­lish Summary:covid updates in ker­ala 5–4‑22
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.