19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 26, 2024
November 24, 2024
November 24, 2024
September 18, 2024
May 26, 2024
May 22, 2024
May 9, 2024
March 22, 2024
March 21, 2024
March 12, 2024

കൊല്‍ക്കത്തയ്ക്ക് മിന്നും ജയം; മുംബൈക്ക് മൂന്നാം തോല്‍വി

Janayugom Webdesk
പൂന
April 7, 2022 10:05 am

ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മുംബൈ ഇന്ത്യന്‍സിനെതിരെ ജയം. 5 വിക്കറ്റിനാണ് കൊല്‍ക്കത്ത മുംബൈയെ കീഴടക്കിയത്. മുംബൈ മുന്നോട്ടുവച്ച 162 റണ്‍സ് വിജലയക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്ത 5 വിക്കറ്റ് നഷ്ടപ്പെടുത്തി 16 ഓവറില്‍ അത് മറികടന്നു. 56 റണ്‍സെടുത്ത് പുറത്താവാതെ നിന്ന പാറ്റ് കമ്മിന്‍സ് കൊല്‍ക്കത്തയുടെ ടോപ്പ് സ്‌കോററായി. വെങ്കടേഷ് അയ്യര്‍ 50 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. മുംബൈയുടെ തുടര്‍ച്ചയായ മൂന്നാം പരാജയമാണിത്.

പാറ്റ് കമ്മിന്‍സായിരുന്നു കളിയിലെ താരം. 14 പന്തിലാണ് ഓസീസ് ടെസ്റ്റ് നായകന്‍ ഐപിഎല്ലില്‍ തന്റെ വേഗമേറിയ അര്‍ധ ശതകം നേടിയത്. ഇതോടെ ഐപിഎല്ലിലെ വേഗമേറിയ ഫിഫ്റ്റിയുടെ റെക്കോര്‍ഡില്‍ കെ എല്‍ രാഹുലിന് ഒപ്പമെത്തി കമ്മിന്‍സ്. 2018ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെയായിരുന്നു 14 പന്തില്‍ രാഹുലിന്റെ അര്‍ധ ശതകം. 15 പന്തില്‍ അമ്പത് തികച്ച യൂസഫ് പത്താനും സുനില്‍ നരെയ്നുമാണ് ഇരുവര്‍ക്കും പിന്നില്‍.

മുംബൈ ഇന്ത്യന്‍സ് മുന്നോട്ടുവെച്ച 162 റണ്‍സ് വിജയലക്ഷ്യം നാല് ഓവര്‍ ബാക്കി നില്‍ക്കെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മറികടക്കുകയായിരുന്നു. പവര്‍പ്ലേയില്‍ തന്നെ ഓപ്പണര്‍ അജിന്‍ക്യ രഹാനെയും നായകന്‍ ശ്രേയസ് അയ്യരെയും നഷ്ടമായ കൊല്‍ക്കത്ത പ്രതിസന്ധിയിലായിരുന്നു. ഇടവേളകളില്‍ വിക്കറ്റ് വീണപ്പോഴും ഒരറ്റത്ത് ഉറച്ചുനിന്ന വെങ്കടേഷ് അയ്യരാണ് ടീമിന് പ്രതീക്ഷ നല്‍കിയത്. എന്നാല്‍ ഏഴാമനായി പാറ്റ് കമ്മിന്‍സ് ക്രീസിലെത്തിയതോടെ കെകെആറിന്റെ ഗിയര്‍ മാറി.

Eng­lish sum­ma­ry; Third defeat to Mumbai

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.