21 October 2024, Monday
KSFE Galaxy Chits Banner 2

Related news

September 18, 2024
September 9, 2024
September 2, 2024
July 15, 2024
July 14, 2024
June 25, 2024
June 22, 2024
June 19, 2024
June 1, 2024
May 31, 2024

കൺസ്യൂമർഫെഡിന്റെ വിഷു, ഈസ്റ്റർ, റംസാൻ വിപണികൾ 12 മുതൽ : സംസ്ഥാനതല ഉദ്ഘാടനം 11 ന്

Janayugom Webdesk
തിരുവനന്തപുരം
April 8, 2022 10:01 pm

സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് മുഖേന സംഘടിപ്പിക്കുന്ന വിഷു, ഈസ്റ്റർ, റംസാൻ സഹകരണ വിപണികൾ 12 ന് ആരംഭിക്കും. 18 വരെ ഇവ പ്രവർത്തിക്കും. സംസ്ഥാനതല ഉദ്ഘാടനം 11 ന് വൈകിട്ട് ആറിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സഹകരണ മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിക്കും. ധനമന്ത്രി കെ എൻ ബാലഗാപാൽ ആദ്യവിൽപ്പനയും ഗതാഗത മന്ത്രി ആന്റണി രാജു റംസാൻ കിറ്റിന്റെ ആദ്യവിൽപ്പനയും നിർവഹിക്കും.
778 വിപണന കേന്ദ്രങ്ങളാകും പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തു പ്രവർത്തിക്കുക. ഇവിടങ്ങളിലൂടെ 13 ഇനം നിത്യോപയോഗ സാധനങ്ങൾ സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ സബ്സിഡി നിരക്കിൽ പൊതുജനങ്ങൾക്കു ലഭിക്കും. ഇതിനൊപ്പം മറ്റ് അവശ്യ നിത്യോപയോഗ സാധനങ്ങളും കോസ്‌മെറ്റിക്‌സ് ഹൗസ് ഹോൾഡ് ഉൽപ്പന്നങ്ങളും പൊതുമാർക്കറ്റിനേക്കാൾ 15 ശതമാനം മുതൽ 30 ശതമാനം വരെ വിലക്കുറവ് വിൽപ്പന നടത്തുവാൻ ആവശ്യമായ സ്റ്റോക്ക് കൺസ്യൂമർഫെഡ് ശേഖരിച്ചിട്ടുണ്ട്. ജില്ലാതലത്തിൽ വിപണന കേന്ദ്രങ്ങളെ തെരഞ്ഞെടുത്ത് ജില്ലാതല ഉദ്ഘാടനങ്ങളും സംഘടിപ്പിക്കും.
സംസ്ഥാനതല ചന്തയിൽ പ്രതിദിനം 200 പേർക്കും ജില്ലാതല ചന്തകളിൽ 100 പേർക്കും മറ്റ് വിപണന കേന്ദ്രങ്ങളിൽ 75 പേർക്കും വീതം വിതരണം നടത്തുന്നതിനാവശ്യമായ സാധനങ്ങൾ ഓരോ വിപണികൾക്കും നൽകും റേഷൻ കാർഡിന്റെ അടിസ്ഥാനത്തിൽ ഉപഭോക്താക്കൾക്ക് സപ്ലൈക്കോയുടെ വിലവിവരപ്പട്ടിക പ്രകാരമാകും വിൽപ്പന നടത്തുക.

Eng­lish Sum­ma­ry: Con­sumerfed’s Vishu, East­er and Ramadan Mar­kets from 12: State Lev­el Open­ing on 11th

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.