കൊല്ലം കൊക്കാട് ഉത്സവ സ്ഥലത്തുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കൊക്കാട് മനുവ വിലാസത്തില്‍ മനോജ് ( 39 ) ആണ് കൊല്ലപ്പെട്ടത്. കൊക്കാട്ട ശിവക്ഷേത്ര ഉത്സവത്തിനിടെയാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്.
മനോജിനെ വെട്ടേറ്റ നിലയില്‍ റോഡരികില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.മനോജിന്റെ കഴുത്തിന് വെട്ടേറ്റിട്ടുണ്ട്. കൈവിരലുകള്‍ വെട്ടിമാറ്റിയ നിലയിലായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു അന്തം സംഭവിച്ചത്. യൂത്ത് ഫ്രണ്ട് ( ബി ) ചക്കുവരയ്ക്കല്‍ മണ്ഡലം പ്രസിഡന്റാണ് കൊല്ലപ്പെട്ട മനോജ്.
ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് കേരള കോണ്‍ഗ്രസ് ബി നേതാവ് കെ ബി ഗണേഷ് കുമാര്‍ ആരോപിച്ചു. നേരത്തെ പ്രദേശത്ത് കോണ്‍ഗ്രസുമായി സംഘര്‍ഷമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ഗണേഷ് കുമാറിന്റെ ആരോപണം. എന്നാല്‍ ആരോപണം കോണ്‍ഗ്രസ് നിഷേധിച്ചു.
English Summary:Youth Front B leader killed during festival; Ganesh Kumar says Congress is behind it
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.