മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ നരി ജെ കോൺട്രാക്‌ടറുടെ തലയോട്ടിയിലെ ലോഹപാളി 60 വര്‍ഷത്തിന് ശേഷം നീക്കം ചെയ്തു. 1962ലെ വെസ്റ്റിൻഡീസ് പര്യടനത്തിനിടെ ബൗൺസർ കൊണ്ട് തലയോട്ടിയിൽ ഗുരുതര ക്ഷതമേറ്റ കോൺട്രാക്ടറെ രണ്ട് അടിയന്തര ശസ്ത്രക്രിയകൾക്കു വിധേയനാക്കിയിരുന്നു. അന്നു തലയോട്ടിയിൽ സ്ഥാപിച്ച ലോഹത്തകിടാണ് നീക്കം ചെയ്തത്.
ദിലീപ് സര്‍ദേശായിയുമൊത്ത് ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത് കോണ്‍ട്രാക്ടറാണ്. അദ്ദേഹം രണ്ട് റണ്‍സെടുത്തുനില്‍ക്കെ, ചാര്‍ലി ഗ്രിഫിത്ത് എന്ന ഫാസ്റ്റ് ബൗളറുടെ ബൗണ്‍സര്‍ തലയുടെ പിന്‍ഭാഗത്ത് ഇടിച്ചു. ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. പന്തിനെ താന്‍ വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ലെന്ന് കോണ്‍ട്രാക്ടര്‍ പിന്നീട് പറഞ്ഞിട്ടുണ്ട്. തലയിലിടിക്കുന്നതിന് ഇഞ്ചുകള്‍ക്ക് മുമ്പുമാത്രമാണ് പന്ത് കണ്ടത്. ഇന്ത്യക്കായി 31 ടെസ്റ്റ് മത്സരങ്ങൾ കളിച്ച താരത്തിന്റെ രാജ്യാന്തര കരിയറും 28–ാം വയസിലെ ആ അപകടത്തിലൂടെ അവസാനിച്ചിരുന്നു.
English Summary:Sixty years later the metal layer on the contractor’s skull was removed
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.