കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ( കെഎസ് യുഎം ) സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ സഹകരണത്തോടെ പട്ടികജാതി വിഭാഗത്തിലെ സംരംഭകര്‍ക്കായി സംഘടിപ്പിക്കുന്ന ഇന്‍കുബേഷന്‍ പരിപാടിയിലേക്ക് അപേക്ഷിക്കാം. സംരംഭകരെ പിന്തുണച്ച് ബിസിനസ് മെച്ചപ്പെടുത്തുകയാണ് ‘സ്റ്റാര്‍ട്ടപ്പ് ഡ്രീംസ് ഇന്‍കുബേഷന്‍’ പരിപാടിയുടെ ലക്ഷ്യം. മാര്‍ക്കറ്റിംഗ് പിന്തുണ ലഭ്യമാക്കുന്നതിനു പുറമേ നിക്ഷേപകരുമായി ബന്ധപ്പെടുന്നതിനും ഡെമോ ഡേയില്‍ പങ്കെടുക്കുന്നതിനും സംരംഭകര്‍ക്ക് അവസരം ലഭിക്കും. റിവോള്‍വിംഗ് ഫണ്ടും (സീഡ് ഫണ്ട്) ലഭ്യമാക്കും. കെഎസ് യുഎമ്മിന്റെ യുണീക്ക് ഐഡിയുള്ള പട്ടികജാതി വിഭാഗത്തില്‍പെട്ട സംരംഭകര്‍ക്ക് അപേക്ഷിക്കാം. അവസാന തിയതി ഏപ്രില്‍ 20. രജിസ്റ്റര്‍ ചെയ്യുവാന്‍ http://bit.ly/Startupdreams ലിങ്ക് സന്ദര്‍ശിക്കുക.
English Summary: Startup Mission with ‘Startup Dreams’ for SC Entrepreneurs
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.