ഇന്ത്യയുടെ ഭരണഘടന കേന്ദ്രം മാറ്റിമറിക്കുന്നതായി മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. സിപിഐ പനയം ലോക്കൽ സമ്മേളനം വില്ലേജ് ഓഫീസിന് സമീപം എൻ ഗോപാലകൃഷ്ണൻ നഗറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേന്ദ്ര സര്‍ക്കാര്‍ ജാതിയുടെയും മതത്തിന്റെ പേരിൽ വർഗീയത ഇളക്കിവിട്ട് ജനങ്ങളെ തമ്മിലടിപ്പിക്കുകയാണെന്ന് അവർ പറഞ്ഞു. പട്ടിണി ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കാൻ സർക്കാരിന് സാധിച്ചു എന്നത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു.
വൈ റഹിം, ഒ ഷീലാകുമാരി, കിരൺ എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു. സംസ്ഥാന കൗൺസിൽ അംഗം ആർ വിജയകുമാർ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.