സിൽവർ ലൈനിന് എതിരെയുള്ള സമരം യുഡിഎഫിന്റേയും ബിജെപിയുടെയും മോഹഭംഗം മൂലമാണെന്ന് സിപിഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ. സിപിഐ കടയ്ക്കൽ ലോക്കൽ സമ്മേളനം ചിങ്ങേലിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെയാണ് തുടർഭരണം നേടിയത്. അധികാരം നേടാമെന്ന് യുഡിഎഫ് വൃഥാ സ്വപ്നം കണ്ടു 35 സീറ്റ് നേടുമെന്ന് ബിജെപിയും പ്രഖ്യാപിച്ചു. ആഗ്രഹം നടക്കാത്തത്തിലുള്ള നിരാശയാണ് എൽഡിഎഫിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈനിനെ എതിർക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. എസ് കൃഷ്ണപ്രശാന്ത്, കെ വി അനിൽകുമാർ, ആദിത്യ ജോസ് എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ദേശീയ കൗൺസിൽ അംഗം ജെ ചിഞ്ചുറാണി ഉറ്‍പ്പെടെയുഴ്ഴ നേതാക്കള്‍ സംസാരിച്ചു. സുധിൻ കടയ്ക്കലിനെ സെക്രട്ടറിയായി തെരെഞ്ഞെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.