23 December 2024, Monday
KSFE Galaxy Chits Banner 2

Related news

July 22, 2022
July 19, 2022
July 12, 2022
July 8, 2022
July 3, 2022
July 2, 2022
June 29, 2022
June 24, 2022
June 10, 2022
June 4, 2022

വധ ഗൂഡാലോചന കേസ്; സായ് ശങ്കറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി

Janayugom Webdesk
കൊച്ചി
April 11, 2022 6:49 pm

വധ ഗൂഡാലോചന കേസില്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചതിൽ സൈബർ വിദഗ്ധൻ സായ് ശങ്കറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി. എറണാകുളം സിജെഎം കോടതി രണ്ടിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. മൂന്ന് മണിക്കൂറോളം മൊഴിയെടുപ്പ് നീണ്ടുനിന്നു.

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നും ദിലീപിന് എതിരെ തെളിവുകളുള്ള തന്റെ ലാപ്ടോപ്പ് രാമൻപിള്ള അസോസിയേറ്റ്സ് പിടിച്ചു വച്ചിരിക്കുകയാണെന്നുമാണ് സായ് ശങ്കർ അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന മൊഴി.

വധഗൂഡാലോചന കേസിൽ സായി ശങ്കറിനെതിരെ കൂടുതൽ തെളിവുകൾ ക്രൈംബ്രാഞ്ച് കോടതിയിൽ ഹാജരാക്കിയിരുന്നു. കേസ് വഴിതിരിച്ചുവിടാൻ സായി ശങ്കർ ശ്രമിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ദിലീപിന്റെയും കൂട്ടാളികളുടെയും മൊബൈലിലെ ചാറ്റുകൾ നശിപ്പിച്ചത് സായ് ശങ്കറാണെന്നതിന്റെ തെളിവുകളും കോടതിയിൽ അന്വേഷണ സംഘം ഹാജരാക്കിയിരുന്നു.

Eng­lish summary;Murder con­spir­a­cy case; Sai Shankar’s secret state­ment was recorded

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.