22 October 2024, Tuesday
KSFE Galaxy Chits Banner 2

40 ഇലക്ട്രിക് സ്കൂട്ടറുകള്‍ കത്തിനശിച്ചു

Janayugom Webdesk
നാസിക്
April 11, 2022 9:24 pm

മഹാരാഷ്ട്രയിലെ നാസിക്കില്‍ 40 ഇലക്ട്രിക് ഇരുചക്രവാഹനങ്ങക്ക് തീപിടിച്ചു. കണ്ടെയ്നറില്‍ ബംഗളൂരുവിലേക്ക് കൊണ്ടുപോകുകയായിരുന്ന വാഹനങ്ങള്‍ക്കാണ് തീപിടിച്ചത്.

വാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചതായാണ് റിപ്പോര്‍ട്ട്. ഷാ ഗ്രൂപ്സ് കമ്പനിയുടെ ജിതേന്ദ്ര ഇലക്ട്രിക് വെഹിക്കിള്‍സിന്റെ ഇരുചക്ര വാഹനങ്ങള്‍ക്കാണ് തീപിടിച്ചത്.

തീപിടുത്തത്തിനുള്ള കാരണം വ്യക്തമല്ല. സംഭവത്തില്‍ കമ്പനി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്തിടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

കഴിഞ്ഞമാസം ഇത്തരത്തില്‍ നാല് സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ഇലക്‌ട്രിക്ക് സ്‌കൂട്ടറിന് തീ പിടിച്ച്‌ അച്ഛനും മകളും മരണപ്പെട്ട സംഭവമുണ്ടായിരുന്നു. ഇതോടെ ഇലക്‌ട്രിക് വാഹനങ്ങളുടെ സുരക്ഷ സംബന്ധിച്ച് ഏറെ ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

Eng­lish summary;40 elec­tric scoot­ers caught fire

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.