19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 17, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 7, 2024
December 6, 2024
December 5, 2024
December 5, 2024

ശ്രീലങ്കയില്‍ മരുന്നില്ല; മരണസംഖ്യ കോവിഡ് മഹാമാരിയേക്കാള്‍ കൂടുതലായേക്കും

Janayugom Webdesk
കൊളംബൊ
April 11, 2022 10:51 pm

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന ശ്രീലങ്കയില്‍ ജീവന്‍ രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെ തീര്‍ന്നു. സ്ഥിതിഗതികള്‍ അതീവരൂക്ഷമാണെന്നും മരണസംഖ്യ കോവിഡ് മഹാമാരിയേക്കാള്‍ കൂടുതലായിരിക്കുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. ആഴ്ചകളായി ഇന്ധനം, വൈദ്യുതി, ഭക്ഷണം, മരുന്നുകള്‍ തുടങ്ങിയവയുടെ ക്ഷാമം രാജ്യത്ത് രൂക്ഷമാണ്.

1948ല്‍ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇറക്കുമതി ചെയ്ത മെഡിക്കല്‍ ഉപകരണങ്ങളോ അവശ്യ മരുന്നുകളോ രാജ്യത്തില്ലെന്ന് ശ്രീലങ്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ (എസ്എല്‍എംഎ) വ്യക്തമാക്കി. അനസ്തേഷ്യയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ക്ക് ക്ഷാമം നേരിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം മുതല്‍ ശസ്ത്രക്രിയകള്‍ നിര്‍ത്തിവച്ചിരുന്നു. അടുത്തിടെയൊന്നും അടിയന്തര ശസ്ത്രക്രിയകള്‍ പോലും പുനരാരംഭിക്കാന്‍ കഴിയില്ലെന്ന് എസ്എല്‍എംഎ അറിയിച്ചു.

വളരെ പ്രയാസമേറിയ തീരുമാനങ്ങളെടുക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ആരെയൊക്കെ ചികിത്സിക്കണം, ചികിത്സിക്കാതിരിക്കണം എന്ന് തീരുമാനിക്കുന്നത് ഏറെ പ്രയാസമാണെന്ന് പ്രസിഡന്റ് ഗോതബയ രാജപക്സെയ്ക്ക് അയച്ച കത്തില്‍ എസ്എല്‍എംഎ പറയുന്നു. മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവയുടെ വിതരണം പുനരാരംഭിച്ചില്ലെങ്കില്‍ മരണം കോവിഡ് മഹാമാരിയേക്കാള്‍ കൂടുതലായിരിക്കുമെന്ന് പ്രധാനമന്ത്രിക്ക് നേരത്തെ അയച്ച കത്തില്‍ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

രാജപക്സെയുടെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്. പ്രസിഡന്റിന്റെ തലസ്ഥാനത്തുള്ള വസതിക്ക് മുന്നില്‍ ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധം നടത്തുന്നത്. അതിശക്തമായ മഴയെ അവഗണിച്ച് രണ്ടാം ദിവസവും ഇവര്‍ സമരം തുടരുകയാണ്. വ്യാപാര മേഖല തകര്‍ന്നതോടെ ബിസിനസ് മേധാവികളും രാജപക്സെയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നിരിക്കുകയാണ്.

Eng­lish summary;No med­i­cine in Sri Lan­ka; The death toll could be high­er than the covid epidemic

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.