19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 10, 2024
October 21, 2024
October 4, 2024
October 3, 2024
October 2, 2024
September 26, 2024
September 22, 2024
September 22, 2024
September 19, 2024
September 10, 2024

ബംഗാള്‍ കൂട്ടബലാത്സംഗം: പെണ്‍കുട്ടിയും നേതാവും പ്രണയത്തിലായിരുന്നുവെന്ന് മമത, മൃതദേഹം ദഹിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതായി പെണ്‍കുട്ടിയുടെ മാതാവ്

Janayugom Webdesk
കൊല്‍ക്കത്ത
April 13, 2022 12:17 pm

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും സംഘവും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയെ അധിക്ഷേപിച്ച് ‌ മുഖ്യമന്ത്രി മമത ബാനർജി. ബലാത്സംഗത്തിന്‌ ഇരയായെന്ന്‌ എന്ത്‌ തെളിവാണുള്ളത്, ‌ “ഇതിനെ എങ്ങനെയാണ് ബലാത്സംഗമെന്ന് വിളിക്കുക? കുട്ടി ഗർഭിണിയായിരുന്നോ അല്ലെങ്കിൽ ഇരുവരും തമ്മിൽ പ്രണയത്തിലാണോയെന്ന് അവർ അന്വേഷിച്ചോ?“മമത ചോദിച്ചു. “ഇവർ തമ്മിൽ പ്രണയത്തിലായിരുന്നെന്ന് കുടംബത്തിന് അറിയാമായിരുന്നു. രണ്ട് പേർ തമ്മിൽ പ്രണയത്തിലാണെങ്കിൽ അത് എതിർക്കാൻ കഴിയുന്നത് എങ്ങനെയാണ്. ഇത് യുപി അല്ല. ഞങ്ങളുടെ സംസ്ഥാനത്ത് ലൗ ജിഹാദ് ഇല്ല. പ്രണയിക്കുന്നത് അവരുടെ വ്യക്തി സ്വാതന്ത്ര്യമാണ്”, മമത കൂട്ടിച്ചേർത്തു. ഹൻസ്കാലിയ പ്രദേശത്ത് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. എന്നാൽ ഞായറാഴ്ചയാണ് പൊലീസ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഗജ്‌ന ഗ്രാമ പഞ്ചായത്തിലെ തൃണമൂല്‍ അംഗവും പാര്‍ട്ടിയുടെ പ്രാദേശിക നേതാവും പഞ്ചായത്തംഗവുമായ സമര്‍ ഗൗളയുടെ മകന്‍ ബ്രജ്‌ഗോപാലാണ് മകളുടെ മരണത്തിന് പ്രധാന ഉത്തരവാദിയെന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണം. സംഭവം നടന്ന്, നാല് ദിവസത്തിനുശേഷമാണ് കുടുംബം പൊലീസില്‍ പരാതി നൽകിയത്. ഒമ്പതാംക്ലാസുകാരിയായ മകളെ തൃണമൂല്‍ നേതാവിന്റെ മകൻ പിറന്നാള്‍ ആഘോഷത്തിനു ക്ഷണിച്ചിരുന്നു. തുട‍ര്‍ന്ന് പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തി. കൂട്ടുകാരിക്കും മറ്റു ചിലര്‍ക്കുമൊപ്പമായിരുന്നു പോയത്. തിരികെ വന്നത് വളരെ ആവശയായിട്ടായിരുന്നു. വൈകാതെ തന്നെ മകള്‍ മരണപ്പെട്ടുവെന്നും ഇവര്‍ പരാതിയില്‍ പറയുന്നു.

തുടര്‍ച്ചയായ ബ്ലീഡിംഗും ശക്തമായ വയറുവേദനയും മൂലം മകള്‍ മോശം അവസ്ഥയിലായിരുന്നു. ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനു മുമ്പ് അവള്‍ മരിക്കുകയും ചെയ്തു. തൃണമൂല്‍ നേതാവിന്റെ മകനും സുഹൃത്തുക്കളും ചേര്‍ന്നാണ് മകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. മരണസര്‍ട്ടഫിക്കറ്റ് പോലും ലഭിക്കുന്നതിനു മുന്നേ കുറച്ച് ആളുകള്‍ മകളുടെ മൃതദേഹം ദഹിപ്പിക്കാന്‍ നിര്‍ബന്ധപൂര്‍വം കൊണ്ടുപോയി, എന്നുമാണ് പെണ്‍കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചത്. മമതയുടെ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമായി. ഈ മാസം നാലിന് തൃണമൂൽ നേതാവിന്റെ മകന്റെ ജന്മദിന ആഘോഷത്തിനിടെയാണ്‌ വീട്ടുജോലി ചെയ്തിരുന്ന പതിനഞ്ചുകാരിയായ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായത്‌.

Eng­lish Sum­ma­ry: Ben­gal gang-rape: Girl’s moth­er alleged­ly in love with Mama­ta Baner­jee, moth­er of girl

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.