വി സാംബശിവന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് നല്‍കുന്ന പുരസ്കാരം നടന്‍ ഇന്നസെന്റിന്. 25,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം 23ന് വൈകിട്ട് 6.30ന് ചവറ തെക്കുംഭാഗം ഗുഹാനന്ദപുരം ക്ഷേത്രമൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ സമര്‍പ്പിക്കും. കഥാപ്രസംഗകരായ വി ഹര്‍ഷകുമാറിന് കാഥിക രത്ന പുരസ്കാരവും അയിലം ഉണ്ണികൃഷ്ണന് കാഥിക പ്രതിഭാ പുരസ്കാരവും സമ്മാനിക്കും.
മേയര്‍ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം നേടിയ കാഥികന്‍ ആലപ്പി രമണന്‍, കാഥിക തെക്കുംഭാഗം പൂര്‍ണിമ, എ റഹിംകുട്ടി, പ്രിയന്‍ റിബല്ലോ എന്നിവരെ ചടങ്ങില്‍ ആദരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.