ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന കാമധേനു സാന്ത്വന സ്പർശം പദ്ധതി പ്രകാരം നാല് കുടുംബങ്ങക്ക് കറവപ്പശുവിനെ നല്കി. കോവിഡ് ബാധിച്ച് ഗൃഹനാഥൻ മരിച്ച് ഉപജീവനമാർഗം നിലച്ച കുടുംബങ്ങൾക്കാണ് പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞ ജനുവരി മാസം പദ്ധതിയുടെ ആദ്യഘട്ടം വിതരണം നടന്നിരുന്നു. പാൽ ഉൽപ്പാദനം വർദ്ധിപ്പിക്കുക പദ്ധതിയുടെ മറ്റൊരു ലക്ഷ്യമാണ്. കുര്യോട്ടുമല ഫാമിൽ നിന്നുമാണ് പശുക്കളെ നല്കുന്നതു്.
ഇന്നലെ കുര്യോട്ടുമല ഫാമിൽ നടന്ന ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ സാം കെ ഡാനിയൽ ഇട്ടിവയിലെ നാല് കുടുംബങ്ങൾക്ക് കറവപ്പശുക്കളെ കൈമാറി. ചടങ്ങിൽ വികസന സ്ഥിരംസമിതി ചെയർപെഴ്സൺ നജീബത്ത്, ഫാം സൂപ്രണ്ട് ഡോ. ജയകുമാർ എന്നിവർ സന്നിഹിതരായിരുന്നു. ഘട്ടംഘട്ടമായി പദ്ധതിയുടെ ആനുകൂല്യം അർഹതപ്പെട്ട എല്ലാവർക്കും ലഭ്യമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.