ജമ്മു കശ്മീരില്‍ നാല് ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. ഷോപ്പിയാന്‍ ജില്ലയിലെ സൈനാപോര മേഖലയില്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന എത്തിയത്. സൈന്യം പ്രദേശം വളഞ്ഞതോടെ ഭീകരര്‍ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് സൈന്യം തെരച്ചില്‍ തുടരുകയാണ്.
ഏറ്റുമുട്ടൽ സ്ഥലത്തേക്കുള്ള യാത്രാമധ്യേ കണിപ്പോര ഗ്രാമത്തിന് സമീപം സൈനികവാഹനം മറിഞ്ഞ് രണ്ട് സൈനികര്‍ മരിച്ചു. പരിക്കേറ്റ രണ്ട് സൈനികരെ ശ്രീനഗറിലെ സൈനികാശുപത്രിയിലേക്ക് മാറ്റി. അതിനിടെ കുല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.
കുല്‍ഗാം സ്വദേശി സതീഷ് കുമാര്‍ സിങ്ങാണ് മരിച്ചത്. ഡ്രൈവറായിരുന്ന ഇയാളെ ഭീകരര്‍ മറഞ്ഞിരുന്ന് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് ഇയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ENglish summary; 2 terrorists gunned down in J&K’s Shopian in ongoing encounter
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.