22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 11, 2024
October 22, 2024
October 13, 2024
October 11, 2024
September 28, 2024
September 20, 2024
September 16, 2024
September 12, 2024
September 7, 2024
July 20, 2024

ഡിജിറ്റൽ റീസർവേ: ക്രയവിക്രയങ്ങൾ തടസ്സമില്ലാതെ നടത്തുന്നതിന് സഹായകമെന്ന് മന്ത്രി കെ രാജന്‍

Janayugom Webdesk
കണ്ണൂര്‍
April 16, 2022 7:33 pm

ഡിജിറ്റൽ റീസർവേ പൂർത്തിയാകുന്നതോടെ ഭൂമിയുമായി ബന്ധപ്പെട്ട ക്രയവിക്രയങ്ങൾ തടസ്സമില്ലാതെ നടത്താനാവുമെന്ന് റവന്യു മന്ത്രി കെ രാജന്‍. അനധികൃതമായി ഭൂമി കൈവശം വച്ചവരിൽ നിന്നും അവ തിരിച്ച് പിടിച്ച് ഭൂരഹിതർക്ക് വിതരണം ചെയ്യാനുള്ള പ്രവർത്തനങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ ഇടപെടലാകും ഇതെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ റവന്യു ഓഫീസുകളിൽ സമ്പൂർണ ഇ ഓഫീസ് നടപ്പാക്കിയതിന്റെ പ്രഖ്യാപനവും കളക്ടറേറ്റിലെ നിരീക്ഷണ ക്യാമറ പ്രവർത്തന പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

നാല് വർഷം കൊണ്ട് ഡിജിറ്റൽ റീസർവേ പൂർത്തിയാക്കും. ഡിജിറ്റൽ റീസർവേക്ക് വേണ്ട 807 കോടി രൂപ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി അനുവദിച്ചിട്ടുണ്ട്. ഡിജിറ്റൽ റീസർവേ പൂർത്തീകരിക്കുന്നതോടെ റവന്യു വകുപ്പിന്റെ റെലിസ്, രജിസ്ട്രേഷൻ വകുപ്പിന്റെ പേൾ, സർവേ വകുപ്പിന്റെ ഇ‑മാപ്സ് എന്നീ സോഫ്റ്റ്‌വേറുകള്‍ കൂടിച്ചേർന്നുള്ള സംയോജിത പോർട്ടലിലൂടെ പൊതുജനങ്ങൾക്ക് സേവനങ്ങൾ ലഭ്യമാക്കുമെന്നും മന്ത്രി രാജന്‍ പറഞ്ഞു.

Eng­lish summary;Digital Resur­vey: Min­is­ter K Rajan says it will help in smooth transaction

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.