രാമന്‍ ദൈവമല്ലെന്നും താന്‍ രാമനില്‍ വിശ്വസിക്കുന്നില്ലെന്നും ബിജെപി സഖ്യകക്ഷി നേതാവ് നിതന്‍ റാം മഞ്ജി. തുളസീദാസും വാല്‍മീകിയും സൃഷ്ടിച്ച കഥാപാത്രം മാത്രമാണ് രാമനെന്ന് ബിജെപി പിന്തുണയോടെ ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന ഹിന്ദുസ്ഥാന്‍ ആവാസ് മോര്‍ച്ച (എച്ച്എഎം) നേതാവ് പറഞ്ഞു. രാമനവമി ആഘോഷത്തിന്റെ മറവില്‍ പല സംസ്ഥാനങ്ങളിലും ആര്‍എസ്എസും സംഘപരിവാര്‍ സംഘടനകളും കലാപം അഴിച്ചുവിടുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്നതിനിടെയാണ് സഖ്യകക്ഷി നേതാവിന്റെ പ്രസ്താവന.
രാമനിലല്ല, തുളസീദാസിലും വാല്‍മീകിയിലുമാണ് വിശ്വസിക്കേണ്ടതെന്ന് അംബേദ്കര്‍ ദിനത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. തുളസീദാസും വാല്‍മീകിയും രചിച്ച രാമായണമെന്ന കൃതിയില്‍ കുറേ നല്ല പാഠങ്ങളുണ്ട്. അതിലാണ് വിശ്വസിക്കേണ്ടത്. രാമനില്‍ വിശ്വസിക്കുന്നുവെങ്കില്‍ അതില്‍ നാം കേട്ടൊരു കഥയുണ്ട്. ശബരി രുചിച്ച പഴം രാമന്‍ ഭക്ഷിച്ചിരുന്നുവെന്നതാണത്.
എന്നാല്‍ ഞങ്ങള്‍ കടിച്ച പഴം മാത്രമല്ല തൊട്ടതുപോലും നിങ്ങള്‍ കഴിക്കുന്നില്ലെന്ന് സവര്‍ണര്‍ ദളിതരോട് കാട്ടുന്ന തൊട്ടുകൂടായ്മയെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. ധനികരും പാവപ്പെട്ടവരുമെന്ന രണ്ട് സമുദായങ്ങളേ ഇവിടെയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം മഞ്ജിയുടെ പ്രസ്താവന തമാശയാണെന്നായിരുന്നു ബിജെപി രാജ്യസഭാംഗവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ സുശീല്‍കുമാര്‍ മോഡിയുടെ പ്രതികരണം.
English summary;The BJP ally said that Raman is not God but only a character
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.