24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 21, 2024

കൊക്കോ വില ഉയർന്നപ്പോൾ ഉത്പ്പാദനം താഴോട്ട്

Janayugom Webdesk
അടിമാലി
April 17, 2022 8:59 pm

നീണ്ട ഇടവേളക്ക് ശേഷം കൊക്കോയ്ക്ക് വിപണിയിൽ മെച്ചപ്പെട്ട വില ലഭിച്ചു തുടങ്ങി. പച്ചകൊക്കോയ്ക്ക് 75 രൂപയോളം വില ഉയർന്നപ്പോൾ ഉണങ്ങിയതിന് 200 രൂപക്കും മുകളിലാണ് വില. വിപണിയിൽ ഉയർന്ന വില ലഭിച്ചപ്പോഴേക്കും കർഷകരിൽ പലർക്കും ആവശ്യത്തിന് കൊക്കോ ഇല്ലാത്ത അവസ്ഥയിലാണ്. വിലയുള്ളപ്പോൾ ഉത്പ്പന്നവും ഉത്പ്പന്നമുള്ളപ്പോൾ വിലയുമില്ലാത്തതാണ് കർഷകരെ നിരാശരാക്കുന്നത്. തുടർച്ചയായി ഉണ്ടായ വിലയിടിവും രോഗബാധയും ഉൽപ്പാദനക്കുറവും കഴിഞ്ഞ നാളുകളിലും ഹൈറേഞ്ചിൽ കൊക്കോ കൃഷിക്ക് തിരിച്ചടി സമ്മാനിച്ചിരുന്നു. 

മുമ്പ് കൃത്യമായ ഇടവേളകളിൽ കർഷകർക്ക് മെച്ചപ്പെട്ട വരുമാനം നൽകിയിരുന്ന കൃഷിയായിരുന്നു കൊക്കോയെങ്കിൽ ഉൽപ്പാദനക്കുറവ് മൂലം കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. പ്രതീക്ഷിച്ച വരുമാനം ലഭിക്കാതായതോടെ ഹൈറേഞ്ച് മേഖലയിൽ പല കർഷകരും കൊക്കോ മരങ്ങൾ വെട്ടിമാറ്റി മറ്റ് കൃഷികളിലേക്ക് തിരിഞ്ഞിട്ടുണ്ട്. ഉൽപ്പാദനം മെച്ചപ്പെടുന്നതോടെ ഇപ്പോൾ ലഭിക്കുന്ന ഉയർന്ന വില വീണ്ടും താഴേക്ക് പോകുന്ന സ്ഥിതിയാണെന്ന് കർഷകർ പറയുന്നു. 

Eng­lish Summary:Production declined as cocoa prices rose
You may also like this video

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.