22 November 2024, Friday
KSFE Galaxy Chits Banner 2

കേരളത്തിന്റെ വികസനത്തിന് കമ്മ്യൂണിസ്റ്റുകാരുടെ പങ്ക് വിസ്മരിക്കാൻ കഴിയില്ല: പന്ന്യന്‍

Janayugom Webdesk
കുണ്ടറ
April 17, 2022 9:01 pm

കേരളത്തിന്റെ വികസനത്തിന് കമ്മ്യൂണിസ്റ്റുകാർ വഹിച്ച പങ്ക് വിസ്മരിക്കാൻ കഴിയാത്തതാണെന്ന് സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യൻ രവീന്ദ്രൻ അഭിപ്രായപ്പെട്ടു. സിപിഐ മൺട്രോത്തുരുത്ത് ലോക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സംസ്ഥാനം രൂപം കൊണ്ടതിനു ശേഷം സംസ്ഥാനം ഒറ്റയ്ക്ക് ഭരിച്ച ഏക പാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടി മാത്രമാണ്. അച്യുതമേനോൻ സർക്കാരിന്റെ കാലത്താണ് ആദ്യമായി തുടര്‍ ഭരണം സാധ്യമാക്കിയത് കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ വികസന പദ്ധതികളും കമ്മ്യൂണിസ്റ്റുകാരുടെ സംഭാവനയാണ്.
വിനോഷ്, അരുൺ മോഹൻ, മഞ്ചു എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ രാഹുൽ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കൗൺസിൽ അംഗം കെ ശിവശങ്കരൻ നായർ ആദ്യകാല പ്രവർത്തകരെ ആദരിച്ചു. ജില്ലാ കൗൺസിൽ അംഗം ബി വിജയമ്മ, മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ ആർ അനീറ്റ,
അഡ്വ. സി ജി ഗോപു കൃഷ്ണൻ, ജി പ്രദീപ്, ആർ അജയൻ, വി ആർ ബാബു, മണ്ഡലം കമ്മിറ്റി അംഗം അജിവിശ്വം, സജയൻ, ഗോപാല കൃഷ്ണൻ എന്നിവർ സംസാരിച്ചു. സെക്രട്ടറിയായി സജ്ജയനെയും അസി. സെക്രട്ടറിയായി രാജീവനെയും തിരഞ്ഞെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.