21 September 2024, Saturday
KSFE Galaxy Chits Banner 2

Related news

September 20, 2024
September 5, 2024
July 12, 2024
June 20, 2024
February 11, 2024
January 15, 2024
December 16, 2023
November 5, 2023
October 2, 2023
August 3, 2023

മെയ്ഡ് ഇൻ കേരള ബ്രാന്റ് വിൽപനശാലകൾ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും: പി രാജീവ്

Janayugom Webdesk
തിരുവനന്തപുരം
April 19, 2022 7:42 pm

സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും മെയ്ഡ് ഇൻ കേരള ബ്രാന്റ് വിൽപനശാലകൾ ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി ഇത്തരം വിൽപന കേന്ദ്രങ്ങൾ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. കേരളത്തിൽ ഉൽപാദിപ്പിച്ചതും മെയ്ഡ് ഇൻ കേരള സാക്ഷ്യപത്രം ലഭിച്ചതുമായ എല്ലാത്തരം ഉൽപന്നങ്ങളും ലഭിക്കുന്ന കേന്ദ്രങ്ങളായിരിക്കും ഇവയെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം കലാഭവൻ തീയേറ്ററിൽ സംരംഭകവർഷം പ്രചരണ വീഡിയോയുടെ പ്രകാശനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സംരംഭകരെത്തേടി വ്യവസായ വകുപ്പ് എത്തുകയാണ്. ഓരോ തദ്ദേശസ്ഥാപനത്തിലും സംരംഭകരെ സഹായിക്കാൻ ഇന്റേണികളെ നിയമിച്ചിട്ടുണ്ട്. പരാതി പരിഹാരത്തിനും സംരംഭനടത്തിപ്പ് എളുപ്പമാക്കുന്നതിനുമുള്ള ഒരു അന്തരീക്ഷം ഇതിനകം കേരളത്തിൽ സൃഷ്ടിച്ചിട്ടുണ്ട്. പൊതു സഹായകകേന്ദ്രങ്ങൾ, വിപണന സഹായ പദ്ധതികൾ എന്നിവയും സംരംഭക വർഷത്തിന്റെ ഭാഗമായി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

സംരംഭക വർഷം പദ്ധതിയുടെ പ്രചരണത്തിന്റെ ഭാഗമായി വ്യവസായ വകുപ്പ് തയ്യാറാക്കിയ ഹ്രസ്വ ചിത്രം പി രാജീവ് പ്രകാശനം ചെയ്തു. അഞ്ച് പ്രചരണ ചിത്രങ്ങളാണ് വകുപ്പ് പുറത്തിറക്കുന്നത്. കെഎസ്ഐഡിസി വാർത്താ പത്രികയുടെ പ്രകാശനവും മന്ത്രി നിർവ്വഹിച്ചു.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല അധ്യക്ഷനായി. പ്രിൻസിപ്പൽ സെക്രട്ടറി എ പഎം മുഹമ്മദ് ഹനീഷ്, ഡയറക്ടർ എസ് ഹരികിഷോർ, കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ കരുൺ, കെഎസ്ഐഡിസി എംഡി  എം ജി രാജമാണിക്യം, കെ.സുധീർ എന്നിവർ സംസാരിച്ചു.

Eng­lish summary;Made in Ker­ala brand out­lets in all local bod­ies: P Rajeev

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.