മുംബൈ ഇന്ത്യന്‍സ് മുന്‍ കളിക്കാരെ ടീമിലെത്തിച്ച് പരീക്ഷണത്തിന് ഒരുങ്ങുന്നു. മുന്‍ താരം ധവാല്‍ കുല്‍ക്കര്‍ണിയെ മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. മെഗാ ലേലത്തില്‍ ആരും ടീമിലെടുക്കാതിരുന്ന താരം നിലവില്‍ സ്റ്റാര്‍ സ്പോര്‍ട്സിന്റെ ഹിന്ദി കമന്ററി പാനല്‍ അംഗമാണ്. 2008 മുതല്‍ 2013 വരെ മുംബൈ ഇന്ത്യന്‍സിന്റെ അംഗമായിരുന്ന കുല്‍ക്കര്‍ണി പിന്നീട് രാജസ്ഥാന് റോയല്‍സ്, ഗുജറാത്ത് ലയണ്‍സ് എന്നീ ടീമുകള്‍ക്കായും കളിച്ചു.
മുംബൈ ഇന്ത്യന്‍സിനായി ആകെ 92 മത്സരങ്ങള്‍ കളിച്ച താരം 86 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. 2020, 21 സീസണുകളില്‍ മുംബൈ ഇന്ത്യന്‍സിലേക്ക് തിരികെയെത്തിയ താരം വെറും ഒരു മത്സരത്തില്‍ മാത്രമാണ് കളിച്ചത്. ഈ സീസണില്‍ ആറു മത്സരങ്ങള്‍ കളിച്ച മുംബൈയ്ക്ക് ഒരു മത്സരത്തില്‍ പോലും ഇതുവരെ വിജയിക്കാന്‍ സാധിച്ചിട്ടില്ല. 33 കാരനായ കുല്‍ക്കണിയുടെ പരിചയസമ്പത്ത് ടീമിന് ഗുണകരമാകുമെന്നാണ് മുംബൈ ഇന്ത്യന്‍സിന്റെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും കണക്കുകൂട്ടല്‍.
English summary; IPL; Mumbai Indians ready for experiment
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.