ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നീക്കം നടത്തിയ മുനിസിപ്പല്‍ കോര്പ്പറേഷന് നടപടിക്കെതിരെ വൃന്ദാകാരാട്ട് സുപ്രീംകോടതിയെ സമീപിച്ചു. ബുധാനാഴ്ച നടന്ന പൊളിക്കല്‍ നടപടികള്‍ക്കിടെ തല്‍സ്ഥിതി തുടരാനാവശ്യപ്പെട്ട സുപ്രീംകോടതി ഉത്തരവുമായി വൃന്ദാകാരാട്ട് ജഹാംഗീര്‍പുരിയിലെത്തി പ്രതിഷേധിച്ചിരുന്നു.
പൊളിക്കല്‍ നടപടകള്‍ സംബന്ധിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗംകൂടിയായ വൃന്ദാ കാരാട്ട് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. നടപടിക്രമങ്ങള്‍ പാലിക്കാതെയും ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കാതെയുമാണ് പൊളിക്കല്‍ നീക്കം ആരംഭിച്ചതെന്ന് വൃന്ദാ കാരാട്ട് ഹര്‍ജിയില്‍ പറയുന്നു.
English summary; Brinda Karat in the Supreme Court against Delhi Municipal Corporation
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.