മതസൗഹാർദ്ദം നിലനിർത്താനും വികസന ക്ഷേമപ്രവർത്തനങ്ങൾ നടത്താനും എൽഡിഎഫിനെ കഴിയൂ എന്ന് മുൻ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. പെരിനാട് പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നാന്തിരിക്കൽ വാർഡ് എൽഡിഎഫ് സ്ഥാനാർഥി എ ബിന്ദു മോളുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
എ ഷാജി യുടെ അധ്യക്ഷതയിൽ നടന്ന കൺവെൻഷനിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയൽ, ജി ബാബു, സി ബാൾഡ് വിൻ, എസ് എൽ സജികുമാർ, ബി ദിനേശ്, ജാഫി, ഇജീന്ദ്രലേഖ, ദിവ്യ ജയകുമാർ, എൽ അനിൽ, ടി സുരേഷ് കുമാർ, ജെ ഷാജി, സി സന്തോഷ്, എസ് അനിൽ, ലേറ്റസ്റ്റ് ജെറോം, എന്നിവർ സംസാരിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.