22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 18, 2024
November 18, 2024
November 16, 2024
November 16, 2024
November 15, 2024
November 14, 2024
November 14, 2024
November 14, 2024
November 12, 2024
November 11, 2024

സൗദിയിൽ മോഷണം; നാല് പേർ അറസ്റ്റിൽ

Janayugom Webdesk
റിയാദ്
April 23, 2022 3:41 pm

സൗദി അറേബ്യയിലെ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയുടെ ബ്രാഞ്ച് സ്റ്റോറിൽ വൻ മോഷണം നടന്നതായി റിപ്പോര്‍ട്ട്. സംഭവത്തിൽ നാല് പ്രതികളെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സൗദി പൗരനും മൂന്ന് പാകിസ്ഥാനികളുമാണ് പിടിയിലായത്. തുടർ നിയമനടപടികൾക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

റിയാദിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ സ്റ്റോറിൽ നിന്നും സ്മാർട്ട് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും കവർന്ന കേസിലാണ് ഇവർ പിടിയിലായത്. മോഷണം പോയ 326 സ്മാർട്ട് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പ്രതികളുടെ കൈവശം കണ്ടെത്തി. സമാനരീതിയിൽ നിരവധി സ്റ്റോറുകളിൽ മോഷണം നടത്തിയിട്ടുള്ളതായി പ്രതികൾ പൊലീസിനോട് സമ്മതിച്ചു.

Eng­lish summary;Theft in Sau­di; Four arrested

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.