മൂവാറ്റുപുഴ പുനലൂർ സംസ്ഥാന ഹൈവേ നിർമാണത്തിന്റെ ഭാഗമായി പുനലൂർ മുക്കടവിൽ നിർമ്മിക്കുന്നത് വില്ലിന്റെ ആകൃതിയിലുള്ള അഴീക്കൽ മോഡൽ പാലം. നിലവിലുള്ള പാലത്തിന്റെ സമാന്തരമായാണ് പുതിയ പാലം നിർമ്മിക്കുന്നത്. റോഡിന് കുറുകെ ഒഴുകുന്ന നദിയുടെ ഇരുവശങ്ങളിലും കൂറ്റൻ ബീം നിർമ്മാണം പുരോഗമിക്കുന്നു. പാലം നിർമ്മാണത്തിനായി ട്രസ്സ് എത്തിച്ചു പ്രവർത്തനങ്ങൾ ആരംഭിച്ചു. ട്രസ്സിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കി മെയ് മാസം ആദ്യം നദിയുടെ കുറുകെ സ്ഥാപിച്ച് അതിന് മുകളിൽ കമ്പികൾ നിരത്തി മുകളിൽ ഷീറ്റ് വിരിച്ച് കോൺക്രീറ്റ് നടത്തും. 50 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള പാലമാണ് നിർമ്മിക്കുന്നത്. കോന്നി മുതൽ പുനലൂർ വരെയുള്ള ഭാഗത്ത് ദ്രുതഗതിയിലാണ് നിർമ്മാണം. പരമാവധി വളവുകളും തിരുവുകളും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പാലം നിർമ്മിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.