24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

August 16, 2023
August 9, 2023
August 2, 2023
May 26, 2023
May 1, 2022
April 24, 2022
April 23, 2022
April 9, 2022
March 30, 2022
March 30, 2022

ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് തീപിടിക്കുന്നു;  1400ലധികം ഇരുച്ചക്രവാഹനങ്ങള്‍ തിരിച്ച്‌ വിളിച്ച്‌ ഒല

Janayugom Webdesk
ന്യൂഡല്‍ഹി
April 24, 2022 7:08 pm

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങള്‍ക്ക് പിന്നാലെ 1,441 യൂണിറ്റ് തിരിച്ചുവിളിച്ച്‌ ഒല. പരാതികള്‍ ഉയരുന്ന ഒരു പ്രത്യേക ബാച്ചിലെ സ്‌കൂട്ടറുകളുടെ വിശദമായ പരിശോധനകള്‍ നടത്തിവരുകയാണെന്നും അതിനാല്‍ 1,441 വാഹനങ്ങള്‍ സ്വമേധയാ തിരിച്ചുവിളിക്കുകയാണെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

മാര്‍ച്ച്‌ 26ന് പൂനെയില്‍ ഉണ്ടായ തീപിടിത്തത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ഇത് ഒറ്റപ്പെട്ട സംഭവമാണെന്നാണ് പ്രാഥമിക വിലയിരുത്തലെന്നും കമ്പനി അറിയിച്ചു. വാഹനങ്ങളുടെ ബാറ്ററി സംവിധാനത്തിലും ചൂട് നിയന്ത്രണ, സുരക്ഷാ സംവിധാനങ്ങളിലുമുള്ള സമഗ്രമായ പരിശോധന നടത്തും. ഒല സ്കൂട്ടറുകളുടെ ബാറ്ററി സംവിധാനം ഇന്ത്യയുടെ ഏറ്റവും പുതിയ മാനദണ്ഡമായ എഐഎസ് 156 നും യുറോപ്യന്‍ മാനദണ്ഡമായ ഇസിഇ 136 നും അനുസൃതമാണെന്നും കമ്പനി വ്യക്തമാക്കി.

നേരത്തെ ഒകിനാവ ഓട്ടോടെക് 3,000 യൂണിറ്റ് വാഹനങ്ങളും പ്യുര്‍ ഇവി ഏകദേശം 2,000 യൂണിറ്റുകളും തിരിച്ചുവിളിച്ചിരുന്നു. വിജയവാഡയില്‍ ബാറ്ററി പൊട്ടിത്തെറിച്ച് 40 കാരന്‍ മരിച്ചതാണ് ഇലക്ട്രിക് വാഹന അപകടങ്ങള്‍ ഏറ്റവും അവസാനത്തെ സംഭവം. ലിഥിയം അയണ്‍ ബാറ്ററിയാണ് ഇലക്‌ട്രിക് സ്കൂട്ടറുകളില്‍ സാധാരണയായി ഉപയോഗിക്കുന്നത്.

തീപിടിത്ത സംഭവങ്ങള്‍ തുടര്‍ക്കഥയായതോടെ വിഷയം പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു പാനല്‍ രൂപീകരിച്ചിരുന്നു. കമ്പനികള്‍ അശ്രദ്ധ കാണിച്ചാല്‍ പിഴ ചുമത്തുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

ഇന്ധന വില വര്‍ധനവിന്റെ സാഹചര്യത്തില്‍ ഇ സ്‌കൂട്ടറുകളിലേക്ക് മാറുന്നവരുടെ എണ്ണം കൂടുകയാണ്. ഇതോടെ വിലകുറച്ച് വാഹനനിര്‍മ്മാണം പൂര്‍ത്തിയാക്കാനും ആകര്‍ഷണീയമായ പുതിയ ഫീച്ചറുകള്‍ കൊണ്ടുവരാനും കമ്പനികള്‍ കാണിക്കുന്ന തിടുക്കം സുരക്ഷിതത്വത്തില്‍ വിട്ടുവീഴ്ചയ്ക്ക് കാരണമായോയെന്നാണ് ആശങ്ക. കൂടാതെ വര്‍ധിച്ചുവരുന്ന അന്തരീക്ഷ താപനിലയും ഇ വാഹനങ്ങളുടെ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

Eng­lish summary;ola recalled More than 1,400 two-wheelers

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.