മുതിർന്ന കോൺഗ്രസ് നേതാവ് കെ ശങ്കരനാരായണന്റെ സംസ്കാരം ഇന്ന് നടക്കും. ഉച്ച വരെ പാലക്കാട് ശേഖരിപുരത്തെ വസതിയിൽ മൃതദേഹം പൊതുദർശനത്തിനു വെക്കും. തുടർന്ന് ഡിസിസി ഓഫീസിൽ നാല് മണിവരെ പൊതുദർശനമുണ്ടാവും. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് തൃശൂർ പൈങ്കുളത്തെ തറവാട്ട് വീട്ടുവളപ്പിലാണ്.
ഇന്നലെയാണ് കെ ശങ്കരനാരായണൻ അന്തരിച്ചത്. 89 വയസായിരുന്നു. പാലക്കാട്ടെ വീട്ടിലായിരുന്നു അന്ത്യം. കുറച്ചു നാളുകളായി ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വീട്ടിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആറു സംസ്ഥാനങ്ങളിൽ ഗവർണർ ആയിരുന്ന ഏക മലയാളിയായിരുന്നു. എ കെ ആന്റണി, കെ കരുണാകരൻ മന്ത്രിസഭകളിൽ അംഗമായിരുന്നു.
English summary;Senior Congress leader K Sankaranarayanan
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.