28 September 2024, Saturday
KSFE Galaxy Chits Banner 2

യുവാവിന്റെ മൂക്ക് ഇടിച്ച് തകര്‍ത്ത സംഘത്തിലെ ഒരാളെ കൂടി പിടികൂടി

Janayugom Webdesk
കൊല്ലം
April 26, 2022 9:22 pm

ബീഡി വാങ്ങാന്‍ പണം നല്‍കാത്തതിന് യുവാവിന്റെ മൂക്കെല്ല് ഇടിച്ച് പൊട്ടിച്ച സംഘത്തിലെ ഒരാള്‍ കൂടി പൊലീസ് പിടിയിലായി. ശക്തികുളങ്ങര മുത്തേഴത്ത് കിഴക്കേത്തറ കിഴക്കതില്‍ ചന്തു (21) ആണ് പിടിയിലായത്. കഴിഞ്ഞ 23ന് സന്ധ്യക്ക് സൈക്കിളില്‍ ജോലി കഴിഞ്ഞ് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് പോകുകയായിരുന്ന ശരത് എന്ന യുവാവാണ് ആക്രമിക്കപ്പെട്ടത്. ഇയാളെ തടഞ്ഞ് നിര്‍ത്തി പ്രതിയടങ്ങിയ സംഘം ബീഡി വാങ്ങാന്‍ പണം ആവശ്യപ്പെട്ടു. പണം നല്‍കാന്‍ വിസമ്മതിച്ച യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
ഒളിവിലായിരുന്ന ചന്തുവിനെ കോയമ്പത്തൂരില്‍ നിന്നുമാണ് പിടികൂടിയത്. ഇയാള്‍ വധശ്രമം ഉള്‍പ്പെടെയുള്ള കേസില്‍ പ്രതിയാണ്.
ഇന്‍സ്പെക്ടര്‍ യു ബിജു, സബ്ബ് ഇന്‍സ്പെക്ടര്‍ ആശ ഐ വി, എഎസ്ഐ ഡാര്‍വിന്‍, സിപിഒമാരായ മനീഷ്, ശ്രീജു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.