29 September 2024, Sunday
KSFE Galaxy Chits Banner 2

അവധിക്കാല പഠന ക്യാമ്പ് ആരംഭിച്ചു

Janayugom Webdesk
ഹരിപ്പാട്
April 27, 2022 7:46 pm

ചെറുതന ഗാന്ധിഭവൻ സ്നേഹ വീടിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി അവധിക്കാല പഠന ക്യാമ്പ് ആരംഭിച്ചു. ഗാന്ധിഭവൻ നന്മ കൂട്ടം എന്ന പേരിൽ നടത്തുന്ന ക്യാമ്പിൽ കേരളത്തിലെ പ്രശസ്തരായ ട്രെയിനിങ് ഫാക്കൽറ്റികളും, സന്നദ്ധ സാമൂഹിക ജീവകാരുണ്യ പ്രവർത്തകരും പങ്കെടുക്കുന്ന വ്യത്യസ്തമായ ക്ലാസുകൾ, മാനസിക ഉല്ലാസം നൽകുന്ന വിവിധ കലാപരിപാടികൾ തുടങ്ങിയവ 30 വരെ നടക്കും.

ചെറുതന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പത്മജാ മധുവിന്റെ അധ്യക്ഷതയിൽ കൂടിയ ഉദ്ഘാടന സമ്മേളനം ചെറുതന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു ഉദ്ഘാടനം ചെയ്തു. രാംകുമാർ, ഷാജി ആനാരി, സിന്ധു ബാലരാമൻ, ബനീല സതീഷ്, ലതിക നായർ, സുന്ദരൻ പ്രഭാകരൻ, ഹരികുമാർ അനുപം, ഗാന്ധി ഫാൻ സ്നേഹവീട് ചെയർമാൻ ജി. രവീന്ദ്രൻ പിള്ള, ഡയറക്ടർ മുഹമ്മദ് ഷമീർ, അബി ഹരിപ്പാട്, എന്നിവർ സംസാരിച്ചു. തുടർന്ന് പ്രശസ്ത പരിശീലകൻ ബിജു മാവേലിക്കര ക്ലാസിന് നേതൃത്വം നൽകി, തുടർന്ന് നിസാം സാഗറും ഹരി സാഗറും ചേർന്നവതരിപ്പിച്ച ടൂമാൻ ഷോ കോമഡി പരിപാടിയോടെ സെക്ഷൻ അവസാനിച്ചു. ചടങ്ങിൽ തൃഷ്ണ വേണു എന്ന 15 വയസ്സുകാരി തന്റെ മുടി ക്യാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കാൻ മുറിച്ചു നൽകിയത് കുട്ടികൾക്ക് പ്രചോദനമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.