23 November 2024, Saturday
KSFE Galaxy Chits Banner 2

താപനില 46 ഡിഗ്രി സെല്‍ഷ്യസ്; ഡല്‍ഹിയില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

Janayugom Webdesk
ന്യൂഡൽഹി
April 27, 2022 8:21 pm

രാജ്യതലസ്ഥാനത്ത് കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഡൽഹിയിലെ താപനില 46 ഡിഗ്രി സെൽഷ്യസായി ഉയർന്നേക്കുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒഡിഷ, രാജസ്ഥാന്‍, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും അടുത്ത അഞ്ച് ദിവസത്തേക്ക് ഉഷ്ണതരംഗം നേരിടും.
രാജ്യത്തെ 36 കാലാവസ്ഥാ ഉപമേഖലകളില്‍ പതിനാറിലും ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഡല്‍ഹിയില്‍ ശരാശരി താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് രേഖപ്പെടുത്തുന്നത്. ഡൽഹി നാളെ നേരിയ മഴയ്ക്ക് സാക്ഷ്യം വഹിക്കും. ഇത് ചൂടിന് താല്‍ക്കാലിക ആശ്വാസം നൽകിയേക്കാമെന്ന് കാലാവസ്ഥ വകുപ്പ് വിലയിരുത്തുന്നു.
ഒഡിഷയില്‍ താപനില 43 ഡിഗ്രി സെൽഷ്യസ് കടന്നു. 14 ജില്ലകളിൽ 42 ഡിഗ്രിയും, ഒമ്പത് ജില്ലകളില്‍ 43 ഡിഗ്രി സെൽഷ്യസിൽ കൂടുതലുമാണ് റിപ്പോര്‍ട്ട് ചെയ്തത്. 44.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയ ബൗധിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്.
പരമാവധി താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലും സാധാരണയിൽ നിന്ന് കുറഞ്ഞത് 4–5 ഡിഗ്രി വരെ കൂടുതലുമാകുമ്പോഴാണ് ഉഷ്ണതരംഗമായി പ്രഖ്യാപിക്കുന്നത്. സാധാരണയിലും ആറ് ഡിഗ്രിയില്‍ കൂടുതല്‍ ആയിരിക്കുമ്പോള്‍ കടുത്ത ഉഷ്ണതരംഗമായി വിലയിരുത്തപ്പെടും. മാര്‍ച്ച് 11 മുതല്‍ ഏപ്രില്‍ 24 വരെ രാജ്യത്ത് 15 സംസ്ഥാനങ്ങള്‍ ഉഷ്ണതരംഗത്തെ അഭിമുഖീകരിച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry: Del­hi: Tem­per­a­tures hov­er around 46 degrees Celsius

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.