24 October 2024, Thursday
KSFE Galaxy Chits Banner 2

Related news

October 24, 2024
October 23, 2024
October 23, 2024
October 22, 2024
October 22, 2024
October 20, 2024
October 20, 2024
October 19, 2024
October 19, 2024
October 19, 2024

അമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാല് മരണം

Janayugom Webdesk
അമ്പലപ്പുഴ
April 27, 2022 10:27 am

ദേശീയപാതയിൽ അമ്പലപ്പുഴ പായൽക്കുളങ്ങരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കുട്ടിയുൾപ്പെടെ നാലുപേർ മരിച്ചു. തിരുവനന്തപുരം പരുത്തിക്കുഴി കുന്നിൽ വീട്ടിൽ ശശി- സരസ്വതി ദമ്പതികളുടെ മകൻ ഷൈജു(34), സഹോദരി ഷൈനിയുടെ ഭർത്താവ് നെടുമങ്ങാട് നെട്ടൂർകോണം അനീഷ് ഭവനത്തിൽ പരേതരായ ശിവൻ-രമ ദമ്പതികളുടെ മകൻ സുധീഷ് ലാൽ(36), മകൻ നിരഞ്ജൻ(13), സുധീഷ് ലാലിന്റെ പിതൃസഹോദര പുത്രൻ കാർ ഡ്രൈവർ പരുത്തിക്കാട് നന്ദനം വീട്ടിൽ ജയകുമാർ‑സതികുമാരി ദമ്പതികളുടെ മകൻ അഭിരാജ്(29) എന്നിവരാണ് മരിച്ചത്.

സുധീഷ് ലാലിന്റെ ഭാര്യ ഷൈനിയെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജിലും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ അഞ്ചോടെയായിരുന്നു അപകടം. എറണാകുളത്തുനിന്നും അരിയുമായി വന്ന ലോറിയും തിരുവനന്തപുരത്തുനിന്നും നെടുമ്പാശേരിയിലേക്ക് പോകുകയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ലോറിയുടെ അടിയിൽ കുരുങ്ങിയ കാറുമായി ലോറി നിയന്ത്രണം തെറ്റി 25 മീറ്ററോളം നീങ്ങി ദേശീയ പാതയോരത്തെ കടയിലേക്ക് ഇടിച്ചുകയറി. ലോറിയിലുണ്ടായിരുന്നവർക്ക് നിസാരപരിക്കേറ്റു. ലോറിയുടെ മുന്നിലെ ഇടത് ഭാഗത്തെ ചക്രം തകർന്നു.
ഖത്തറിൽ നഴ്സിങ് അസിസ്റ്റന്റായി ജോലി കിട്ടിയ ഷൈനിയെ നെടുമ്പാശേരി വിമാനത്താവളത്തിൽ കൊണ്ടുവിടാൻ കുടുംബം ബന്ധുക്കളോടൊപ്പം പോകുന്നതിനിടെ ആയിരുന്നു അപകടം.
മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

Eng­lish Sum­ma­ry: Four killed in Ambal­a­puzha car-lor­ry collision

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.