28 September 2024, Saturday
KSFE Galaxy Chits Banner 2

ശ്രവണ സഹായികൾ വിതരണം ചെയ്തു

Janayugom Webdesk
മാന്നാര്‍
April 28, 2022 6:03 pm

ഗ്രാമപഞ്ചായത്തിൽ 2021–22 പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടര ലക്ഷം രൂപ ചെലവഴിച്ച് 28 പേർക്ക് ശ്രവണ സഹായി വിതരണം ചെയ്തു. പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ സഹായത്താൽ മെഡിക്കൽ ക്യാമ്പ് നടത്തി പരിശോധനയിലൂടെ കണ്ടെത്തിയ കേൾവി ശക്തി കുറവുള്ളവർക്കാണ് ശ്രവണ സഹായികൾ വിതരണം ചെയ്തത്. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി രത്നകുമാരി യോഗം ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ സലിം പടിപ്പുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ ബി കെ പ്രസാദ്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ശാലിനി രഘുനാഥ്, വൽസല ബാലകൃഷ്ണൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ വി ആർ ശിവപ്രസാദ്, സുജാത മനോഹരൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ പി ബിജു, ഐ സി ഡി എസ് സൂപ്പർവൈസർ ജെ ജ്യോതി, കുമാരി ടീച്ചർ എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.