18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 2, 2024
December 1, 2024
November 29, 2024
November 28, 2024
November 27, 2024
November 26, 2024
November 26, 2024
November 24, 2024
November 24, 2024

അഡാനി ഗ്രൂപ്പ് മാധ്യമ വ്യവസായത്തിലേക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
April 28, 2022 10:15 pm

അഡാനി ഗ്രൂപ്പിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള മാധ്യമ സ്ഥാപനം പ്രവര്‍ത്തന സജ്ജമാകുന്നു. ഗൗതം അഡാനി രൂപീകരിച്ച എഎംജി മീഡിയ നെറ്റ്‍വർക്ക് പ്രവർത്തനമാരംഭിക്കാനുള്ള തയാറെടുപ്പ് അവസാനഘട്ടത്തില്‍. ഇതിന്റെ ഭാഗമായി എഎംജിയെ പൂർണമായും അഡാനി ഗ്രൂപ്പിന് കീഴിൽ ലയിപ്പിക്കുന്ന നടപടി പൂര്‍ത്തിയാകുന്നു.

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലേക്കും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലേക്കും സമർപ്പിച്ച ഫയലിങ്ങിൽ, അഡാനി എന്റർപ്രൈസസ് ഏപ്രിൽ 26‑ന് പുതിയ കമ്പനിയായ എഎംജി മീഡിയ നെറ്റ്‍വർക്സ് ലിമിറ്റഡിനെ സംയോജിപ്പിച്ചതായി അറിയിച്ചു. പ്രസിദ്ധീകരണം, പരസ്യം ചെയ്യൽ, പ്രക്ഷേപണം, വിതരണം മുതലായവ നിർവഹിക്കുന്നതാവും പുതിയ കമ്പനിയെന്ന് ഫയലിങ് രേഖകളില്‍ പറയുന്നു.
പുതുതായി സ്ഥാപിതമായ മീഡിയ കമ്പനിയ്ക്ക് മൂന്ന് ഡയറക്ടർമാരാണുള്ളത് അഡാനി എന്റർപ്രൈസസ് ഡയറക്ടർ പ്രണവ് അഡാനി, മീഡിയ ഇനിഷ്യേറ്റീവ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സഞ്ജയ് പുഗാലിയ, അഡാനി ഗ്രൂപ്പിന്റെ ചീഫ് ടെക്നോളജി ഓഫീസർ സുദീപ്ത ഭട്ടാചാര്യ. 

നേരത്തെ ക്യുബിഎമ്മിൽ (ക്വിന്റില്യന്‍ ബിസിനസ് മീഡിയ) അഡാനി നിക്ഷേപം നടത്തിയിരുന്നു. ഇന്ത്യൻ മാധ്യമ മേഖലയിലേക്കുള്ള അഡാനി ഗ്രൂപ്പിന്റെ മുന്നേറ്റത്തിന് ഈ വികസനം ശക്തമായ തുടക്കമാണെന്ന് മുതിർന്ന പത്രപ്രവർത്തകനും ക്വിന്റ് ഡിജിറ്റൽ മീഡിയയുടെ മുൻ പ്രസിഡന്റുമായ പുഗാലിയ അന്ന് പറഞ്ഞിരുന്നു.

Eng­lish Sum­ma­ry: Adani Group into the media industry

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.