19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 10, 2024
October 21, 2024
October 4, 2024
October 3, 2024
October 2, 2024
September 26, 2024
September 22, 2024
September 22, 2024
September 19, 2024
September 10, 2024

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം: വയോധികൻ പിടിയിൽ

Janayugom Webdesk
കട്ടപ്പന
April 28, 2022 10:55 pm

സഹോദരങ്ങൾ അടങ്ങുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച വയോധികനെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന പേഴുംകവല തെക്കേൽ പാപ്പച്ചൻ (വർഗ്ഗീസ് — 76 ) ആണ് പിടിയിലായത്.കഴിഞ്ഞ ഈസ്റ്ററിന്റെ സമയത്താണ് പരിചയത്തിലുള്ള പതിമൂന്നും,ഒൻപതും വയസ്സുള്ള സഹോദരിമാരെയും,മറ്റൊരു ഒൻപതുകാരിയേയും ഇയാൾ ഉപദ്രവിച്ചത്.തുടർന്ന് പെൺകുട്ടികൾ ഇക്കാര്യം വീട്ടിൽ പറയുകയായിരുന്നു.കുട്ടികളുടെ മാതാപിതാക്കൾ ചൈൽഡ്ലൈനിൽ നൽകിയ പരാതിയെ തുടർന്ന് ഡി വൈ എസ് പി വി. എ നിഷാദ് മോന്റെ നിർദ്ദേശപ്രകാരം എസ്ഐ കെ.ദിലീപ്കുമാർ പ്രതിയെ ബുധനാഴ്ച്ച കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

പോക്സോ ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.എ.എസ് ഐ ഹരികുമാർ ‚സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ റ്റി.വി റെജിമോൻ ‚സുമേഷ് തങ്കപ്പൻ ‚പ്രദീപ് കെ.പി ‚സുരേഷ് ബി ആന്റോ ‚വനിതാ ഉദ്യോഗസ്ഥരായ വി.റസിയ,സന്ധ്യ ‚പ്രീതി എന്നിവരും സംഘത്തിലുണ്ടായിരുന്നു.കോടതിയിൽ ഹാജരാക്കിയ പാപ്പച്ചനെ റിമാൻഡ് ചെയ്തു.

Eng­lish Sum­ma­ry: Attempt to molest minor girls: man

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.