കഴിഞ്ഞ നാലുമാസമായി കൊല്ലം ക്ഷേമനിധി ഓഫീസിൽ ജില്ലാ ഓഫീസറുടെ സീറ്റ് ഒഴിഞ്ഞു കിടക്കുന്നതിനാല്‍ ദൈനംദിന കാര്യങ്ങൾ മുടങ്ങുന്നതായി പരാതി. ഗുണഭോകാതാക്കള്‍ കിലോമീറ്റർ യാത്രചെയ്ത് ഓഫീസിൽ എത്തുമ്പോൾ ഡിഇഒ ഇല്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. മുൻപ് ഡെപ്യൂട്ടേഷനിൽ ഉണ്ടായിരുന്ന ഡിഇഒ കോഴിക്കോട് സ്ഥലം മാറി പോയതാണ് നിലവിലെ സ്ഥിതിക്ക് കാരണം, അടിയന്തിരമായി സർക്കാർ ഈ വിഷയത്തിൽ ഇടപെട്ട് കൊണ്ട് ഡിഇഒ നിയമനം നടത്തണമെന്ന് ബികെഎംയു ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.