19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 10, 2024
October 21, 2024
October 4, 2024
October 3, 2024
October 2, 2024
September 26, 2024
September 22, 2024
September 22, 2024
September 19, 2024
September 10, 2024

സ്ത്രീധന തര്‍ക്കം: ഭാര്യയെ ബന്ധുക്കള്‍ക്കൊപ്പം കൂട്ടബലാത്സംഗത്തിനിരയാക്കി

Janayugom Webdesk
ജയ്പുര്‍
April 30, 2022 9:14 pm

സ്ത്രീധനത്തുക ലഭിക്കാത്തതിനെ തുടര്‍ന്ന് ഭാര്യയെ ബന്ധുക്കളെക്കൊണ്ട് കൂട്ടബലാത്സംഗം ചെയ്യിച്ച്‌ ദൃശ്യങ്ങള്‍ ചിത്രീകരിച്ച്‌ ഭര്‍ത്താവിന്റെ ക്രൂരത. രാജസ്ഥാനിലെ ഭരത്പുരിലാണ് സംഭവം. സ്ത്രീധന തുകയായ പണം ലഭിക്കാന്‍ പീഡന ദൃശ്യങ്ങള്‍ ഇയാള്‍ യുട്യൂബില്‍ അപ്‌ലോഡ് ചെയ്‌തെന്നും യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. 

1.5 ലക്ഷം രൂപ സ്ത്രീധനം നല്‍കാത്തതിനെ തുടര്‍ന്നാണ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. ഭര്‍ത്താവും രണ്ടു ബന്ധുക്കളും ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. സ്ത്രീധന തുക മുഴുവന്‍ നല്‍കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവും ബന്ധുക്കളും അസഭ്യം പറയുന്നതും മര്‍ദ്ദിക്കുന്നതും പതിവായിരുന്നെന്നും യുവതി പരാതിയില്‍ പറയുന്നു. വീട്ടുകാര്‍ പണം തരാത്തതിനാല്‍ സ്ത്രീധന തുക ഈ പോണ്‍ വീഡിയോയിലൂടെ നേടുമെന്ന് പറഞ്ഞായിരുന്നു പീഡനമെന്നും പരാതിയില്‍ പറയുന്നു. 

Eng­lish Summary:Dowry dis­pute: Wife gang-raped with relatives
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.