ഇന്ത്യൻ അസോസിയേഷൻ ഷാർജ കൾച്ചറൽ കമ്മിറ്റി സംഘടിപ്പിച്ച ഈദ് ആഘോഷം ദുബൈ ഇന്ത്യൻ ആക്ടിംഗ് കോൺസൽ ജനറൽ റാംകുമാർ തങ്കരാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. വൈ എ റഹീം അദ്ധ്യക്ഷത വഹിച്ചു.അഡ്മിനിസ്ട്രേറ്റർ മിഥുൻ കുമാർ ആമുഖ പ്രഭാഷണവും മാസ്റ്റർ അബ്ദുള്ള അഹമ്മദ് ഖിറാഅത്തും നടത്തി ജനറല്‍ സെക്രട്ടറി ടി വി നസീർ സ്വാഗതവും ട്രഷറർ ശ്രീനാഥ് കാടഞ്ചേരി നന്ദിയും പറഞ്ഞു.
വൈസ് പ്രസിഡന്റ് മാത്യു ജോൺ, ജോയിന്റ് ജനറല്‍ സെക്രട്ടറി മനോജ് വർഗീസ്, ഷാര്‍ജ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പ്രമോദ് മഹാജൻ, കൾച്ചറൽ കമ്മിറ്റി കോഡിനേറ്റർ എ കെ അബ്ദുൽ ജബ്ബാർ,കൺവീനർ അബ്ദുൽ കരീം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരിൽ ആദ്യമായി യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ച അഡ്വ. വൈ എ റഹീമിനെ ആദരിച്ചു കൊണ്ട് ഭാരവാഹികളും മാനേജിങ് കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചു. പ്രശസ്ത പിന്നണി ഗായിക റഹനയും സംഘവും അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.
English summary;IAS Eid Celebration
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.