20 May 2024, Monday

Related news

May 17, 2024
May 15, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024
May 10, 2024
May 9, 2024
May 9, 2024
May 9, 2024

തൃക്കാക്കര ഉപതെരഞെടുപ്പ്, കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥിനിര്‍ണയം; വെളുക്കാന്‍ തേച്ചത് പാണ്ടായിമാറുന്നു

Janayugom Webdesk
തിരുവനന്തപുരം
May 5, 2022 9:48 am

തൃക്കാക്കരയിൽ നേരത്തെ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ച കോണ്‍ഗ്രസില്‍ പ്രതിഷേധം കടുക്കുന്നു. പല മുതിര്‍ന്ന നേതാക്കളും പരസ്യമായി പ്രതിഷേധവുമായി രംഗത്തെത്തി . വെളുക്കാന്‍ തേച്ചത് പാണ്ടായിമാറിയിരിക്കുന്നു.പാര്‍ട്ടിയിലെ സ്ഥാനാര്‍ത്ഥിമോഹികളുടെ തമ്മിലടി ഒഴിവാക്കാൻ നേരത്തെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച കോൺഗ്രസിന്‌ തുടക്കത്തിൽതന്നെ കാലിടറുകയാണ്.

പി ടി തോമസിന്‍റെ ഭാര്യ ഉമ തോമസിന്റെ സ്ഥാനാർഥിത്വത്തിനും തീരുമാനിച്ച രീതിക്കും എതിരെ ദിവസവും നേതാക്കൾ പരസ്യ പ്രതികരണവുമായി രംഗത്തുവന്നു. നിലവിലെ നേതൃത്വത്തോട്‌ ഒപ്പം നിൽക്കുന്നവരിൽ നിന്ന്‌ പോലും എതിർപ്പ്‌ ഉയർന്നത്‌ നേതൃത്വത്തെ ഞെട്ടിച്ചു. ഈ എതിർപ്പ്‌ മണ്ഡലത്തിലെ കോൺഗ്രസ്‌ പ്രവർത്തകരിലുടനീളമുണ്ട്‌. പഎഐസിസി അംഗമായ കെ വി തോമസ്‌, കെപിസിസി ജനറൽ സെക്രട്ടറി ദീപ്‌തിമേരി വർഗീസ്‌, മുൻ എംഎൽഎ ഷാനിമോൾ ഉസ്‌മാൻ എന്നിവരാണ്‌ കഴിഞ്ഞ ദിവസം കെ സുധാകരനും വി ഡി സതീശനും അടക്കമുള്ള നേതാക്കളുടെ പ്രവർത്തന രീതിക്കെതിരെ ആഞ്ഞടിച്ചത്‌. കഴിഞ്ഞദിവസം യുഡിഎഫ്‌ ജില്ലാ ചെയർമാൻ ഡൊമിനിക്‌ പ്രസന്റേഷനും ഡിസിസി ജനറൽ സെക്രട്ടറി എം ബി മുരളീധരനും സ്ഥാനാർഥിനിർണയത്തിനെതിരെ രംഗത്തുവന്നിരുന്നു. 

അന്തരിച്ച പി ടി തോമസിനോടുള്ള ബഹുമാനത്തിന്റെ പേരിൽ ആരും പ്രതികരിക്കില്ലെന്നായിരുന്നു ഇരുവരുടെയും കണക്ക്‌ കൂട്ടൽ. അത്‌ പൊളിഞ്ഞിരിക്കുന്നുസ്ഥാനാർഥിനിർണയം സംബന്ധിച്ച്‌ എഐസിസി അംഗമായ തന്നോട്‌ സംസാരിച്ചിട്ടേയില്ലെന്നും യുഡിഎഫ്‌ ജില്ലാ നേതൃയോഗം അറിയിച്ചില്ലെന്നും കെ വി തോമസ്‌ രാവിലെ പറഞ്ഞു. മാത്രമല്ല, യുഡിഎഫ് ജില്ലാ ചെയർമാൻകൂടിയായ ഡൊമിനിക്‌ പ്രസന്റേഷനോടോ കെ ബാബു എംഎൽഎയോടോ മണ്ഡലം ഭാരവാഹികളോടോ ചർച്ച ചെയ്‌തിട്ടില്ലെന്നാണ്‌ അറിഞ്ഞതെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.

സ്ഥാനാർഥിനിർണയത്തെക്കുറിച്ച്‌ തന്നോട്‌ ആരും ആലോചിച്ചിട്ടില്ലെന്നും നേതൃത്വം ആരോടൊക്കെയാണ്‌ ചർച്ച ചെയ്‌തതെന്ന്‌ തനിക്ക്‌ അറിയില്ലെന്നും ദീപ്‌തി മേരി വർഗീസ്‌ പൊട്ടിത്തെറിച്ചു. തനിക്ക്‌ പറയാനുള്ളത്‌ യോഗത്തിൽ പറയുമെന്നും പ്രതിപക്ഷനേതാവിന്റെ ഗ്രൂപ്പുകാരിയായ ദീപ്‌തി പറഞ്ഞു. സ്ഥാനാർഥിനിർണയത്തിനെതിരെ പ്രാദേശിക പ്രതിഷേധം മാത്രമാണുള്ളതെന്നും അതൊക്കെ നിയന്ത്രിക്കാൻ അറിയാമെന്നും വി ഡി സതീശൻ പറഞ്ഞ വേദിക്കരികിൽ നിന്നുതന്നെയാണ്‌ മണ്ഡലത്തിലെ താമസക്കാരികൂടിയായ ദീപ്‌തി മേരി അതൃപ്‌തി അറിയിച്ചത്‌.

കോൺഗ്രസിൽ ഇപ്പോൾ സ്ഥാനാർഥിനിർണയത്തിന്‌ കൂടിയാലോചന നടക്കാറില്ലെന്നും രണ്ടുപേർ തീരുമാനിച്ചിട്ട്‌ എതിർപ്പ്‌ പറയരുതെന്നു പറഞ്ഞാൽ അത്‌ നടക്കില്ലെന്നും ഷാനിമോൾ ഉസ്‌മാൻ പറഞ്ഞു. മണ്ഡലത്തിലെ കോൺഗ്രസ്‌ ഭാരവാഹികളുമായി ആലോചിക്കാതെ പ്രഖ്യാപിച്ച ഉമ തോമസിന്റെ സ്ഥാനാർഥിത്വം അംഗീകരിക്കില്ലെന്ന്‌ മുൻ കൗൺസിലർ എം ബി മുരളീധരൻ കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്‌. 

ബെന്നിബഹനാന്‍റെ അടുത്ത ആളാണ് മുരളീധരന്‍. ബെന്നിബഹന്നാനും എതിര്‍പ്പ്അറിയിച്ചിട്ടുണ്ട്.സ്ഥാനാർഥിനിർണയത്തിന്‌ തൊട്ടുമുമ്പ്‌ സ്ഥാനാർഥിനിർണയ രീതിക്കെതിരെ പ്രതികരിച്ച ഡൊമിനിക്‌ പ്രസന്റേഷൻ, ഉമ്മൻചാണ്ടി ഫോണിൽ വിളിച്ചതിനെ തുടർന്ന്‌ ബുധനാഴ്‌ച യുഡിഎഫ്‌ നേതൃയോഗത്തിൽ പങ്കെടുത്തെങ്കിലും കടുത്ത അസംതൃപ്‌തിയിലാണ്‌. നേതൃത്വത്തിന്റെ അന്ത്യശാസനത്തെ തുടർന്ന്‌ ദീപ്‌തിയും വൈകിട്ട്‌ സ്ഥാനാർഥിയെ സന്ദർശിച്ചു.

Eng­lish Sum­ma­ry: Thrikkakara by-elec­tion, Con­gress nom­i­na­tion; The dawn turns into a panda

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.