മകളെ ബലാത്സംഗം ചെയ്യുകയും ഭീക്ഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ പിതാവിനെ അറസ്റ്റ് ചെയ്തു. ബിഹാറിലെ സമസ്തിപൂര്‍ ജില്ലയിലാണ് കേസിനാസ്പതമായ സംഭവം. പതിനെട്ട് വയസുകാരിയായ മകളെ ബലാത്സംഗം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് 50 കാരനായ പിതാവിനെ അറസ്റ്റ് ചെയ്തത്. പിതാവ് ഭീക്ഷണിപ്പെടുത്തുകയും ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. പീഡനവിവരം പുറത്തറിയാനും നീതി നേടാനും വേണ്ടി പെണ്‍കുട്ടി തന്നെയാണ് ബലാത്സംഗം ചെയ്യുന്ന വീഡിയോ ഒളിക്ക്യാമറ വച്ച് പകര്‍ത്തിയത്.
ഇത് പിന്നീട് സമൂഹമാധ്യമങ്ങള്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. വീഡിയോ വൈറലായതോടെ മകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തുവമെന്ന് റോസെറ സബ്ഡിവിഷൻ ഡിഎസ്പി സഹിയാർ അക്തർ പറഞ്ഞു. ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചുവരികയാണ്. മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റ് പ്രതികളെ കണ്ടെത്തുകയാണെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ഇരയുടെ അമ്മ അക്രമത്തെ എതിര്‍ത്തിരുന്നില്ല. സംഭവം പുറത്തറിയാതിരിക്കാന്‍ കുട്ടിയുടെ അമ്മയുടെ അമ്മാവന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി വിവരം.
English Summary:video of father raping daughter went viral
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.