19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 9, 2024
December 6, 2024
November 28, 2024
October 9, 2024
October 8, 2024
September 11, 2024
September 4, 2024
August 24, 2024
August 21, 2024
July 5, 2024

പങ്കാളിയുടെ ഗർഭനിരോധന ഉറകളിൽ ദ്വാരമിട്ടു; യുവതിക്ക് ആറ് മാസം തടവ്

Janayugom Webdesk
ബര്‍ലിന്‍
May 7, 2022 3:12 pm

പങ്കാളിയുടെ ഗർഭനിരോധന ഉറകളിൽ മനപ്പൂർവ്വം ദ്വാരമിട്ടതിന് സ്ത്രീയ്ക്ക് ആറ് മാസം തടവ് ശിക്ഷ . ജര്‍മ്മനിയിലാണ് വിചിത്രമായ സംഭവം. ലൈംഗികാതിക്രമത്തിന് തുല്യമാണ് കേസെന്ന് പടിഞ്ഞാറന്‍ ജര്‍മ്മന്‍ കോടതി ചൂണ്ടിക്കാട്ടി. ജർമ്മനിയുടെ നിയമ ചരിത്രത്തില്‍ അസാധാരണമായ ഒരു കേസാണിത്. മോഷണത്തിന് തുല്യമാണ് പങ്കാളി അറിയാതെയുള്ള ഈ പ്രവര്‍ത്തി. ജർമ്മൻ നഗരമായ ബീലെഫെൽഡിലെ പ്രാദേശിക കോടതിയിലാണ് വിധി പുറപ്പെടുവിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

കുറ്റബോധം തോന്നിയ യുവതി തന്നെയാണ് വിവരം പുറത്ത് പറയുന്നത്. 2021ല്‍ ഓൺലൈനിലൂടെ പരിചയപ്പെട്ട 39 കാരിയായ സ്ത്രീ 42കാരനായ സുഹൃത്തുമായി അടുപ്പത്തിലായിരുന്നു. ഇവര്‍ പിന്നീട് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നു. എന്നാല്‍ ആനുകൂല്യ ലക്ഷ്യങ്ങള്‍ പ്രതീക്ഷിച്ചുള്ള സൗഹൃതത്തില്‍ യുവതിക്ക് പങ്കാളിയോട് ആഴത്തിലുള്ള അടുപ്പം ഉണ്ടാവുകയായിരുന്നു. ഗർഭിണിയാകുമെന്ന് പ്രതീക്ഷിച്ചാണ് പങ്കാളിയുടെ കോണ്ടം പാക്കേജിൽ രഹസ്യമായി ദ്വാരങ്ങളിട്ടത്. എന്നാല്‍ ശ്രമം വിജയിച്ചില്ലെന്ന് യുവതി കോടതിയോട് പറഞ്ഞു. 

Eng­lish Summary:Punctured the part­ner’s condom;women was jailed for six months
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.