അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധ ഗൂഢാലോചന കേസിൽ സൈബർ വിദഗ്ധൻ സായ് ശങ്കർനെ മാപ്പുസാക്ഷിയാക്കി. സായ്ശങ്കറിനെ മാപ്പുസാക്ഷിയാക്കണമെന്ന് പ്രോസിക്യൂഷൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കോടതി നോട്ടീസ് പ്രകാരം എറണാകുളം സിജെഎം കോടതിയിൽ ഇന്ന് മൂന്ന് മണിയോടെയാണ് സായ് ശങ്കർ ഹാജരായത്.
കോടതി നടപടി ക്രമങ്ങൾ പൂർത്തിയായെന്നും കേസിൽ താൻ മാപ്പ് സാക്ഷിയാണെന്നും സായി ശങ്കർ പറഞ്ഞു. സായി ശങ്കറിനെ മാപ്പുസാക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ സെഷൻസ് കോടതിയിൽ ക്രൈംബ്രാഞ്ച് അപേക്ഷ നൽകിയിരുന്നു.
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെയും കേസിലെ മറ്റുപ്രതികളുടെയും മൊബൈൽഡാറ്റകൾ മായ്ക്കുവാൻ സഹായിച്ചത് സായ് ശങ്കറാണ്. നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കും. സിനിമാ മേഖലയിൽ നിന്നടക്കമുളളവർക്ക് വരും ദിവസങ്ങളിൽ നോട്ടീസ് നൽകും.
English summary;Conspiracy case; Sai Shankar is now an apologist
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.